19 ലക്ഷം മുടക്കി 6 മാസം മുമ്പ് നിർമാണം; സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് മൂക്കുപൊത്താതെ നടക്കാനാവുന്നില്ല

Published : May 24, 2024, 11:42 AM IST
19 ലക്ഷം മുടക്കി 6 മാസം മുമ്പ് നിർമാണം; സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് മൂക്കുപൊത്താതെ നടക്കാനാവുന്നില്ല

Synopsis

പരാതി വ്യാപകമായതോടെ ആരോഗ്യവകുപ്പ് പരിശോധന നടത്തി ശൗചാലയം പൂട്ടിച്ചു. പകർച്ചവ്യാധി ഭീഷണിമുയർത്തി മൂലം സ്റ്റാൻഡ് ബഹിഷ്കരിച്ച് സമരത്തിലേക്ക് നീങ്ങാനുള്ള ആലോചനയിലാണ് ബസ് ജീവനക്കാർ.

നെടുങ്കണ്ടം: മഴയെത്തിയതോടെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഇടുക്കി നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നു. യാത്രക്കാരടക്കം പരാതിപ്പെട്ടതോടെ ആരോഗ്യ വകുപ്പ് അധികൃതരെത്തി ടോയ്ലറ്റ് കോംപ്ലക്സ് പൂട്ടിച്ചു. ഇതോടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുവാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ ദുരിതത്തിൽ ആയിരിക്കുകയാണ് യാത്രക്കാർ.

നിരവധി ബസുകളിലായി ദിവസേന നൂറു കണക്കിന് യാത്രക്കാരെത്തുന്നതാണ് ഇടുക്കിയിലെ നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്. ആറുമാസം മുമ്പാണ് ഇവിടെ ശൗചാലയം പണികഴിപ്പിച്ചത്. അശാസ്ത്രീയമായ നിർമ്മാണം മൂലം ഇപ്പോൾ മൂക്കു പൊത്താതെ സ്റ്റാൻഡിലൂടെ നടക്കാൻ കഴിയില്ല. ശൗചാലയത്തിൻറെ സെപിറ്റിക് ടാങ്ക് നിറഞ്ഞൊഴുകുകയാണ്. സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾകടക്കം വെയ്റ്റിഗ് ഷെഡിനും മുന്നിലൂടെയാണ് കക്കൂസ് മാലിന്യം ഒഴുകുന്നത്.

പരാതി വ്യാപകമായതോടെ ആരോഗ്യവകുപ്പ് പരിശോധന നടത്തി ശൗചാലയം പൂട്ടിച്ചു. പകർച്ചവ്യാധി ഭീഷണിമുയർത്തി മൂലം സ്റ്റാൻഡ് ബഹിഷ്കരിച്ച് സമരത്തിലേക്ക് നീങ്ങാനുള്ള ആലോചനയിലാണ് ബസ് ജീവനക്കാർ. ശുചിത്വമിഷൻറെ 19 ലക്ഷം രൂപ ഉപയോഗിച്ചാണ് ശൗചാലയം പണിതത്. നിർമ്മാണവും അശാസ്ത്രീയമായ രീതിയിലാണ്. പുരുഷന്മാർക്കുള്ള ശൗചാലയം രണ്ടാം നിലയിലായതിനാൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഉപയോഗിക്കുവാനും കഴിയില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി, ഐ.ടി നഗരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു
സ്വർണ്ണക്കൊള്ളയിൽ കടുപ്പിച്ച് ഹൈക്കോടതി, പ്രതികളുടെ അക്കൗണ്ട് മരവിപ്പിച്ചു, പ്രശാന്തിന്‍റെ കാലത്തെ ഇടപാടും അന്വേഷിക്കാൻ നിർദ്ദേശം