ഹയർസെക്കണ്ടറി വിഭാ​ഗം പുസ്തകത്തിൽ ഗുരുതര പിഴവ്; ആന്ത്രോപ്പോളജിസ്റ്റ് എ അയ്യപ്പന് പകരം കവി അയ്യപ്പന്റെ ചിത്രം

Web Desk   | Asianet News
Published : May 27, 2021, 07:35 AM ISTUpdated : May 27, 2021, 08:17 AM IST
ഹയർസെക്കണ്ടറി വിഭാ​ഗം പുസ്തകത്തിൽ ഗുരുതര പിഴവ്; ആന്ത്രോപ്പോളജിസ്റ്റ് എ അയ്യപ്പന് പകരം കവി അയ്യപ്പന്റെ ചിത്രം

Synopsis

പ്രശസ്ത  ആന്ത്രോപ്പോളജിസ്റ്റായ എ അയ്യപ്പന് പകരം വച്ചത് കവി അയ്യപ്പന്റെ ചിത്രമാണ് പുസ്തകത്തിൽ നൽകിയിരിക്കുന്നത്. സംഭവം വിവാദമായതോടെ ചിത്രം തിരുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി വിഭാ​ഗം ആന്ത്രപ്പോളജി പുസ്തകത്തിൽ ഗുരുതരമായ പിഴവ്. പ്രശസ്ത  ആന്ത്രോപ്പോളജിസ്റ്റായ എ അയ്യപ്പന് പകരം വച്ചത് കവി അയ്യപ്പന്റെ ചിത്രമാണ് പുസ്തകത്തിൽ നൽകിയിരിക്കുന്നത്. സംഭവം വിവാദമായതോടെ ചിത്രം തിരുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചു. 

പ്ലസ്ടു ക്ലാസുകളിലേക്കുളള ആന്ത്രപോളജിയുടെ  ഇംഗ്ലീഷ്  പുസ്തകത്തിലാണ് പിഴവ്. ആന്ത്രപ്പോളജിസ്റ്റ് എ അയ്യപ്പനെക്കുറിച്ചാണ് പാഠഭാ​ഗത്ത്  നൽകിയിരിക്കുന്ന വിവരണം. പക്ഷേ ഒപ്പമുള്ളത് കവി  അയ്യപ്പന്റെ ചിത്രമാണ്. തൃശ്ശൂരിലെ പാവറട്ടിയിൽ ജനിച്ച എ അയ്യപ്പൻ  മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയതും ലണ്ടനില്‍ നിന്ന് പിഎച്ച്ഡി നേടിയതുമെല്ലാം പുസ്കത്തിൽ വിവരിക്കുന്നുണ്ട്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആദ്യ ചെയർമാനാണെന്നതും  കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്നതുമൊക്കെ പറയുന്നുണ്ട്. പരിചയപ്പെടുത്തൽ പക്ഷേ  കവി എ അയ്യപ്പന്റെ ചിത്രത്തിലൂടെയാണെന്ന് മാത്രം.  

ലൂമിനറീസ് ഓഫ് ഇന്ത്യന്‍ ആന്ത്രപ്പോളജി എന്ന  പത്താം അധ്യായത്തിലാണ്  പിഴവ്. 2015 മുതൽ ഇതേ ചിത്രമാണ് ഉപയോഗിക്കുന്നത്. അധികം കുട്ടികൾ ഈ വിഷയം പഠിക്കാനില്ലാത്തതിനായി പിഴവ് തിരുത്താതെ അതേപടി തുടരുകയാണെന്നാണ് അറിയുന്നത്. എന്നാൽ മലയാളം പുസ്തകത്തിൽ പടം കൊടുത്തിട്ടില്ല. സംഭവം ചർച്ചയായതോടെ ചിത്രം മാറ്റി യഥാർത്ഥ ചിത്രം നൽകുമെന്ന് ഹയർസെക്കൻണ്ടറി വകുപ്പ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്