
കോഴിക്കോട്: മിച്ചഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ വ്യാജരേഖ ചമച്ചതായി ഓതറൈസ്‍ഡ് ഓഫീസറുടെ റിപ്പോര്‍ട്ട്. അന്‍വറും ഭാര്യയും ചേര്‍ന്ന് പീവിയാര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന പേരില്‍ പങ്കാളിത്ത സ്ഥാപനം തുടങ്ങിയത് ഭൂപരിഷ്കരണ നിയമം മറികടക്കാനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്‍വറിന്‍റെ പക്കല്‍ 15 ഏക്കറോളം മിച്ചഭൂമി ഉണ്ടെന്നും ഈ ഭൂമി സര്‍ക്കാരിന് വിട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കാവുന്നതാണെന്നും ഓതറൈസഡ് ഓഫീസര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
മിച്ചഭൂമി കേസില്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്‍റെ നടപടികള്‍ തുടങ്ങിയ ശേഷം പി വി അന്‍വറിനെതിരെ വരുന്ന ഏറ്റവും ഗുരുതരമായ കണ്ടെത്തലുകളാണ് ഓതറൈസ്ഡ് ഓഫീസര്‍ ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഭൂപരിഷ്കരണ നിയമം മറികടക്കാനായി പങ്കാളിത്ത നിയമവും സ്റ്റാംപ് നിയമവും അന്‍വറും കുടുംബവും ലംഘിച്ചുവെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ഉളളടക്കം. കക്കാടംപൊയിലിലെ വിവാദമായ പീവീയാര്‍ എന്റര്ടെയ്ന്മെന്റ് എന്ന പാര്‍ക്ക് ഉള്‍പ്പെടുന്ന സ്ഥാപനം അന്‍വര്‍ തന്‍റെയും ഭാര്യയുടെയും പേരിലുള്ള പങ്കാളിത്ത സ്ഥാപനമാക്കി മാറ്റിയത് ഭൂപരിഷ്കരണ നിയമം മറികടക്കാനായി ബോധപൂര്‍വം ചെയ്തതാണെന്ന് അനുമാനിക്കാമെന്ന് ഓതറൈസ്ഡ് ഓഫീസറുടെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് പേജുളള റിപ്പോര്‍ട്ടിലെ നാലാം പേജില്‍ പറയുന്നത് ഇങ്ങനെ...
പീവീയാര്‍ എന്റര്ടെയ്ന്മെന്റ് എന്ന സ്ഥാപനം അന്‍വര്‍ ഭാര്യ അഫ്സത്ത് എന്നിവര്‍ മാത്രം അടങ്ങുന്നതും 1932 ലെ പാര്‍ട്‍ണര്‍ഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്തതുമാണ്. ഇതില്‍ പാര്‍ട്ണര്‍ഷിപ്പ് ഫേമിലെ പാര്‍ട്‍ണര്‍മാര്‍ തമ്മില്‍ എഴുതി തയ്യാറാക്കിയ പാര്‍ട്‍ണര്‍ഷിപ്പ് ഡീഡിന് വേണ്ടി ഉപയോഗിച്ച 5000രൂപയുടെ മുദ്രപത്രം കരേറിലേര്‍പ്പെട്ട വ്യക്തികളായ അന്‍വറിന്‍റെയോ അഫ്സത്തിന്‍റെയോ പേരില്ല മറിച്ച് ഇതില്‍ കക്ഷിയല്ലാത്ത മറ്റ് രണ്ട് പേരുടെ പേരിലാണ് വാങ്ങിയത്. കേരള സ്റ്റാംപ് ആക്ട് സെക്ഷന്‍ 30ന് വിരുദ്ധമായ ഈ പ്രവൃത്തി താലൂക്ക് ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ ചമച്ച രേഖയായി കണക്കാക്കവുന്നതാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പിവി അൻവറിനെതിരായ മിച്ചഭൂമി കേസ്; താമരശ്ശേരി ലാൻഡ് ബോർഡ് സിറ്റിങ് ഇന്ന്
ഭൂരപരിധി നിയമത്തില്‍ ഇളവ് കിട്ടുന്നതിന് ആവശ്യമായ രേഖകളൊന്നും അന്‍വര്‍ ഹാജരാക്കാത്തതിനാല്‍ മൊത്തം കൈവശഭൂമിയായ 27 ഏക്കര്‍ ഭൂമിയില്‍ നിന്ന് അനുമവദനിയമായ 12 ഏക്കര്‍ കഴിച്ച് ബാക്കി ഭൂമി സര്‍ക്കാരിന് വിട്ടു നല്‍കാന്‍ അന്‍വറിന് നിര്‍ദ്ദേശം നല്‍കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓതറൈസ്ഡ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് അന്‍വറിന്‍റെ അഭിഭാഷകനും പരാതിക്കാരനായ കെ വി ഷാജിക്കും കൈമാറി. റിപ്പോര്‍ട്ടില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അരിയിക്കാന്‍ അന്‍വറിനും കെവി ഷാജിക്കും ഒരാഴ്ചത്തെ സമയം ലാന്‍ഡ് ബോര്‍ഡ് അനുവദിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam