Sero Malabar Sabha : സിറോ മലബാർ സഭ സിനഡ് സമ്മേളനം ഇന്ന് തുടങ്ങും; പാർട്ടി സമ്മേളനം പോലെയാകരുതെന്ന് നിർദേശം

Web Desk   | Asianet News
Published : Jan 07, 2022, 05:29 AM IST
Sero Malabar Sabha : സിറോ മലബാർ സഭ സിനഡ് സമ്മേളനം ഇന്ന് തുടങ്ങും; പാർട്ടി സമ്മേളനം പോലെയാകരുതെന്ന് നിർദേശം

Synopsis

കുർബാന പരിഷ്കാരം നടപ്പാക്കാനുള്ള കർദ്ദിനാളിന്‍റെ കത്ത് തള്ളിയ എറണാകുളം അങ്കമാലി അതിരൂപത അധ്യക്ഷന്‍റെ നടപടി സിനഡിൽ ചർച്ചയാകും

കൊച്ചി : കുർബാന(HOLLY MASS) ഏകീകരണത്തിനെതിരായ പ്രതിഷേധങ്ങൾക്കിടയിൽ സിറോ മലബാർ സഭ (SERO MALABAR  SABHA)സിനഡ് സമ്മേളനം ഇന്ന് തുടങ്ങും. അടിച്ചമർത്താനുള്ള പാർട്ടി സമ്മേളനം പോലെയാകരുത് സിനഡ് സമ്മേളനമെന്ന് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സഭാനേതൃത്വത്തെ ഓർമ്മിപ്പിച്ചു.എന്നാൽ കർദ്ദിനാളിനെതിരായ വിമത നീക്കം തടയാൻ സിനഡ് ഇടപെടണമെന്നാവശ്യപ്പെട്ട് മറുവിഭാഗവും ബിഷപ്പുമാർക്ക് കത്ത് നൽകി.


സഭ ഭൂമി ഇടപാടിലെ വൈദികരുടെ പരസ്യ പ്രതിഷേധത്തിന് സമാനമാണ് കുർബാ പരിഷ്കരണത്തിനെതിരായ പ്രതിഷേധങ്ങൾ. എറണാകുളത്ത് തുടങ്ങിയ പ്രതിഷേധം, ഇരിങ്ങാലക്കുട, തൃശ്ശൂർ രൂപതകളികേക്ടക്കം വ്യാപിച്ചതോടെ സഭയിൽ വലിയ പ്രതിസന്ധിയാണുടലെടുത്ത്. ഈ പശ്ചത്തലത്തിലാണ് സിറോ മലബാർ സഭയുടെ 30ാംമത് മെത്രാൻ സിനഡ് തുടങ്ങുന്നത്. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ഓൺലൈനിൽ ആയിരുന്നു സിനഡ്. ഇന്ന് വൈകിട്ട് 5 മണിക്ക് കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയുടെ നേതൃത്വത്തിൽ കാക്കനാട് സെന്‍റ് മൗണ്ടിൽ ചേരുന്ന സിനഡ് സമ്മേളനത്തിൽ 57 മെത്രൻമാർ പങ്കെടുക്കും. ഈ മാസം 15 വരെയാണ് സിനഡ് സമ്മേളനം.

കുർബാന പരിഷ്കാരം നടപ്പാക്കാനുള്ള കർദ്ദിനാളിന്‍റെ കത്ത് തള്ളിയ എറണാകുളം അങ്കമാലി അതിരൂപത അധ്യക്ഷന്‍റെ നടപടി സിനഡിൽ ചർച്ചയാകും. അതിരൂപതയ്ക്ക് പ്രത്യേക ഇളവ് നൽകാനിടയായ സാഹചര്യം ബിഷപ് ആന്‍റണി കരിയിൽ സിനഡിന് മുന്നിൽ വിശദീകരിക്കണ്ടിവരും. സിനഡ് ചേരുന്ന സാഹചര്യത്തിൽ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. ജനാഭിമുഖ കുർബാനയ്ക്ക് നിയമ സാധുത നൽകുകയാണ് പ്രശ്ന പരിഹാരത്തിനുള്ള ഏക പോം വഴിയെന്ന് എറണാകുളം അങ്കാമാലി മുഖപത്രം സത്യദീപം ചൂണ്ടികാട്ടിയിട്ടുണ്ട്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത ഭരണ വിമതർ കൈയ്യടക്കിയെന്നും കാനോൻ നിയമമനുസരിച്ച് സിനഡ് ഇടപെടണമെന്നും ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡന്‍റ് മെൽബിൻ മാത്യു സിനഡ് പിതാക്കൻമാർക്ക് അയച്ച കത്തിൽ പറഞ്ഞു.

PREV
click me!

Recommended Stories

ദിലീപ് അനുകൂല പ്രസ്താവന വേണ്ടിയിരുന്നില്ലെന്ന് സണ്ണി ജോസഫ്; 'അടൂർ പ്രകാശ് പറഞ്ഞതല്ല കോൺ​ഗ്രസ് നിലപാട്'
രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും