പാളത്തിൽ അറ്റകുറ്റപ്പണി: കണ്ണൂര്‍ ജനശതാബ്ദി അടക്കം മൂന്ന് ട്രെയിനുകൾ റദ്ദാക്കി

Published : Feb 25, 2023, 10:05 PM ISTUpdated : Feb 25, 2023, 10:10 PM IST
പാളത്തിൽ അറ്റകുറ്റപ്പണി: കണ്ണൂര്‍ ജനശതാബ്ദി അടക്കം മൂന്ന് ട്രെയിനുകൾ റദ്ദാക്കി

Synopsis

ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ പകരം കൂടുതൽ ബസ് സർവ്വീസുകൾ ഏർപ്പെടുത്തിയതായി കെഎസ്ആര്‍ടിസി അറിയിച്ചു.

തിരുവനന്തപുരം: തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയയന്ത്രണം. ജനശതാബ്ദി അടക്കമുള്ള ട്രെയിനുകളുടെ സര്‍വ്വീസ് ആണ് റദ്ദാക്കിയത്.   

പൂർണ്ണമായി റദ്ദാക്കിയ ട്രെയിനുകൾ:

  • ഞായറാഴ്ച ഉച്ചയ്ക്ക് 2.50 നുള്ള 12082 തിരുവനന്തപുരം  - കണ്ണൂർ ജനശതാബ്ദി
  • ഞായറാഴ്ച വൈകീട്ട്  5.35 നുള്ള  6018 എറണാകുളം-ഷൊർണൂർ മെമു 
  • ഞായറാഴ്ച രാത്രി  7.40  നുള്ള  6448 എറണാകുളം-ഗുരുവായൂർ എക്‌സ്‌പ്രസ് 
  • തിങ്കളാഴ്ച പുലര്‍ച്ചെ 4.50 നുള്ള 12081 കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി  

  • ഞായറാഴ്ച ഉച്ചയ്ക്ക് 2.50  നുള്ള 16306 നമ്പർ കണ്ണൂർ-എറണാകുളം എക്‌സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും  
  • ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക്  തിരുവനന്തപുരത്ത് നിന്നുള്ള 12624 നമ്പർ ചെന്നൈ ട്രെയിൻ തൃശൂരിൽനിന്ന് രാത്രി 8.43 നു  പുറപ്പെടും
  • ഞായറാഴ്ച 10.10-ന് കന്യാകുമാരിയിൽനിന്ന് പുറപ്പെടേണ്ട  16525 നമ്പർ കന്യാകുമാരി- ബെംഗളൂരു ട്രെയിൻ 2 മണിക്കൂർ വൈകും  

ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ പകരം കൂടുതൽ ബസ് സർവ്വീസുകൾ ഏർപ്പെടുത്തിയതായി കെഎസ്ആര്‍ടിസി അറിയിച്ചു. ജനശതാബ്ദി യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയിൽ തിരുവനന്തപുരത്ത് നിന്നും എറണാകുളം, കോഴിക്കോട്, കണ്ണൂർ  ഭാഗത്തേയ്ക്ക് കൂടുതൽ സർവീസ് ഏർപ്പെടുത്തിയെന്നും  ടിക്കറ്റുകൾ online.keralartc.com വെബ്‌സൈറ്റിൽ ബുക്ക് ചെയ്യാം എന്നും കെഎസ്ആര്‍ടിസി അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ