അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വൃദ്ധൻ കൊല്ലപ്പെട്ടു

Published : Feb 25, 2023, 09:17 PM ISTUpdated : Feb 25, 2023, 09:19 PM IST
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വൃദ്ധൻ കൊല്ലപ്പെട്ടു

Synopsis

വൈകീട്ട് ആടിന് തീറ്റ വെട്ടാൻ പോയപ്പോൾ നഞ്ചൻ ആനയുടെ മുന്നിൽ പെടുകയായിരുന്നു. പരിക്കേറ്റ നഞ്ചനെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വൃദ്ധൻ ദാരുണമായി മരിച്ചു. പുതൂർ മുള്ളി സ്വദേശി നഞ്ചൻ ആണ് മരിച്ചത്. വൈകീട്ട് ആടിന് തീറ്റ വെട്ടാൻ പോയപ്പോൾ നഞ്ചൻ ആനയുടെ മുന്നിൽ പെടുകയായിരുന്നു. പരിക്കേറ്റ നഞ്ചനെ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിനാണ് ആന ചവിട്ടിയത്. ഇടതു വശത്തെ വാരിയെല്ലുകൾ പൊട്ടിയതായി ഡോക്ടർമാർ പറഞ്ഞു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയെ  ഓടിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം