കൊങ്കൺ പാതയിൽ ഇന്ന് വൈകിട്ടോടെ ട്രെയിൻ ഗതാഗതം സാധാരണ നിലയിലാവുമെന്ന് റെയിൽവേ

By Web TeamFirst Published Aug 30, 2019, 7:51 AM IST
Highlights

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഇന്ന് എറണാകുളത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രയിൻ സർവീസ് നടത്തുമെന്നും റയിൽവെ അറിയിച്ചു. രാവിലെ 10:50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം എഴുമണിക്ക് മംഗളൂരുവിൽ എത്തിച്ചേരും.

മം​ഗലാപുരം: കൊങ്കൺ പാതയിൽ ഇന്ന് വൈകുന്നേരത്തോടെ പൂർണതോതിൽ ട്രെയിൻ ഗതാഗതം തുടങ്ങാനാവുമെന്ന് റെയിൽവെ. മണ്ണിടിഞ്ഞ് വീണ് റെയിവെ ട്രാക്ക് തകരാറിലായി മംഗളൂരു കുലശേഖരയിൽ 400 മീറ്റർ സമാന്തരപാത നിർമ്മിച്ചു. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഇന്ന് എറണാകുളത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രയിൻ സർവീസ് നടത്തുമെന്നും റയിൽവെ അറിയിച്ചു. രാവിലെ 10:50 ന് എറണാകുളത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ വൈകുന്നേരം എഴുമണിക്ക് മംഗളൂരുവിൽ എത്തിച്ചേരും.

ഇന്നത്തെ കൊച്ചുവേളി നേത്രാവതി ലോകമാന്യതിലക് എക്സ്പ്രസ് പതിവുപോലെ സർവീസ് നടത്തും. ഇന്ന് സർവീസ് നടത്തേണ്ട കൊച്ചുവേളി ഡെറാഡൂൺ, കൊച്ചുവേളി ഇൻഡോർ, തിരുവനന്തപുരം നിസാമുദീൻ രാജധാനി, എറണാകുളം പൂനെ, എറണാകുളം നിസാമുദീൻ മംഗള എക്സ്പ്രസ് എന്നീ ട്രയിനുകൾ റദ്ധാക്കി.

click me!