നവ കേരള സദസിന് പണം; സര്‍ക്കാരിന് തിരിച്ചടി, തദ്ദേശസ്ഥാപനങ്ങളോട് പണമാവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി

Published : Dec 01, 2023, 12:54 PM ISTUpdated : Dec 01, 2023, 01:11 PM IST
 നവ കേരള സദസിന് പണം; സര്‍ക്കാരിന് തിരിച്ചടി, തദ്ദേശസ്ഥാപനങ്ങളോട് പണമാവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി

Synopsis

മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി : നവ കേരള സദസിന്റെ ചിലവിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. പണം നൽകണമെന്ന് നിര്‍ദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൗൺസിൽ തീരുമാനങ്ങളില്ലാതെ പണം ചെലവഴിക്കാൻ സെക്രട്ടറിമാർക്ക് അധികാരം നൽകിയതും സ്റ്റേ ചെയ്തു. മുനിസിപ്പൽ കൗൺസിൽ നിയമപ്രകാരം തീരുമാനമെടുത്താൽ മാത്രമേ നവകേരള സദസിലേക്കുള്ള സംഭാവന നഗരസഭാ ഫണ്ടിൽ നിന്ന് ചെലവഴിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി. 

നവകേരള സദസിന് സുവോളജിക്കൽ പാർക്ക് അനുവദിച്ചതെന്തിന്? 'വടിയെടുത്ത്' ഹൈക്കോടതി

നവകേരള സദസിനായി പുത്തൂർ സുവോളജിക്കൽ പാർക്കിൽ വേദി, ഹൈക്കോടതിയിൽ തിരിച്ചടി 

ഒല്ലൂർ മണ്ഡലത്തിലെ നവകേരള സദസിനായി പുത്തൂർ സുവോളജിക്കൽ പാർക്കിൽ വേദി അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി. സുവോളജികൾ പാർക്കിന്റെ മുഴുവൻ സ്ഥലവും  മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതല്ലേയെന്നും കോടതി ചോദിച്ചു. കോടതി അനുവദിക്കുന്നില്ലെങ്കിൽ വേദി മാറ്റാമെന്ന് സർക്കാർ അറിയിച്ചു. മൃഗശാലയല്ല, കാർ പാർക്കിങ്ങാണ് പരിപാടിക്കായി അനുവദിച്ചിട്ടുള്ളത് എന്നായിരുന്നു നേരിട്ട് ഹാജരായി സുവോളജിക്കൽ പാർക്ക് ഡയറക്ടർ കീർത്തി ഐ.എഫ്.എസ് ഹൈക്കോടതിയെ അറിയിച്ചത്. പാർക്കിന്റെ മാപ്പ് അടക്കമുള്ള രേഖകളും കോടതിയിൽ ഹാജരാക്കി. ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമ്പോളായിരിക്കും ഇക്കാര്യത്തിൽ സർക്കാരിന്റെ തീരുമാനം കോടതിയെ അറിയിക്കുക.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് 47 യൂണിറ്റ് വൈദ്യുതിക്ക് 476 രൂപ, കേരളത്തിൽ ഇത്രമാത്രം! താരതമ്യവുമായി മന്ത്രി തന്നെ രം​ഗത്ത്
പ‍ഞ്ചവാദ്യവും താലപ്പൊലിയുമായി മേയർക്കും സംഘത്തിനും വൻ വരവേൽപ്പ്; നിതിൻ നവീനുമായി കൂടിക്കാഴ്ച്ച നടത്തി, നാളെ മോദിയെ കാണും