
കൊച്ചി : കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരന് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ചന്ദ്രശേഖരന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതേ ആവശ്യമുന്നയിച്ച് കശുവണ്ടി വികസന കോർപറേഷൻ എംഡിയായിരുന്ന എ.രതീശൻ നൽകിയ ഹർജിയും കോടതി തള്ളി. ഇരുവർക്കുമെതിരെ പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ വീണ്ടും പരിശോധിക്കാൻ കോടതി നിർദ്ദേശം നൽകി. സിബിഐയുടെ അപേക്ഷയിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കാനാണ് നിർദേശം.
അർജുന്റെ ലോറി പുറത്തെടുക്കാൻ നാവികസേനയിറങ്ങി; കനത്ത മഴയും കാറ്റും, തെരച്ചിൽ നടത്താനാകാതെ മടങ്ങി