
കൊച്ചി : എം.വി.ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിന് തിരിച്ചടി. തന്നെ കൊച്ചിയിൽ ചോദ്യം ചെയ്യണമെന്ന സ്വപ്നയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി. ഭീഷണിയുള്ളതിനാൽ ചോദ്യം ചെയ്യലിനായി കണ്ണൂർ തളിപ്പറമ്പിൽ ഹാജാരാകാനാവില്ലെന്നായിരുന്നു സ്വപ്നയുടെ വാദം. ഭീഷണി ഉണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് അപേക്ഷ നൽകാമെന്ന് കോടതി നിർദ്ദേശിച്ചു. ശബരിമല ദര്‍ശനം: വൻ ഭക്തജന തിരക്ക് നിയന്ത്രിക്കാൻ വെര്‍ച്വൽ ക്യൂ ബുക്കിംഗ് പരിധി കുറച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam