ദുൽഖർ സൽമാന് തിരിച്ചടി, ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

Published : May 15, 2026, 06:35 PM IST
Dulquer Salmaan

Synopsis

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ നിസ്സാൻ പട്രോൾ കാർ കസ്റ്റംസ് പിടിച്ചെടുത്തു. നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കടത്തിയെന്ന സംശയത്തിലാണ് നടപടി. എന്നാൽ, താൻ നിയമപരമായാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ വ്യക്തമാക്കുന്നു.

കൊച്ചി : ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായാണ് നീക്കം. കളമശ്ശേരിയിലെ കളമശ്ശേരിയിലെ സിഗ്നേച്ചര്‍ കാര്‍സില്‍ സൂക്ഷിച്ച  നിസ്സാൻ പട്രോൾ കാറാണ് പിടിച്ചെടുത്തത്. ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണ് പിടിച്ചെടുത്തതെന്നാണ് വിവരം. 'ഓപ്പറേഷൻ നുംഖോർ' അന്വേഷണത്തിന്റെ ഭാഗമായി ദുൽഖർ സൽമാന്റെ മൂന്ന് ആഡംബര വാഹനങ്ങളാണ് നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നത്. കള്ളക്കടത്തില്‍ ഒരാളുടെ അറസ്റ്റും രേഖപ്പെടുത്തി. കോഴിക്കോട് എം എസ് റോഡ് വേ കാര്‍സിന്‍റെ പങ്കാളി സൈന്‍ മാര്‍വേയാണ് അറസ്റ്റിലായത്.

ഭൂട്ടാനിൽ നിന്നും വ്യാജ രേഖകൾ ചമച്ച് ഇന്ത്യയിലേക്ക് കടത്തിയെന്നാരോപിച്ചാണ് ആഡംബര കാറുകൾ പിടിച്ചെടുത്തത്.ഇന്ത്യ-ഭൂട്ടാൻ അതിർത്തി വഴി വ്യാജ രേഖകളും എംബസികളുടെ പേരുകളും ഉപയോഗിച്ച് ആഡംബര കാറുകൾ നികുതി വെട്ടിച്ച് കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. എന്നാൽ, താൻ ഈ വാഹനങ്ങൾ ഇന്ത്യയിലെ മുൻ ഉടമസ്ഥരിൽ നിന്നും കൃത്യമായ ബാങ്ക് ഇടപാടുകളിലൂടെയും നിയമപരമായ രേഖകളോടെയുമാണ് വാങ്ങിയതെന്ന് ദുൽഖർ വ്യക്തമാക്കി. അന്താരാഷ്ട്ര റെഡ് ക്രോസ് സംഘടന ഡൽഹിയിലേക്ക് കൊണ്ടുവന്ന വാഹനമാണ് താൻ വാങ്ങിയ ഡിഫെൻഡർ എന്നും അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചിരുന്നു.  

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഡി സതീശൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തില്ലെന്ന് ശശി തരൂർ; ബോസ്റ്റണിലായിരിക്കുമെന്ന് വിശദീകരണം
പിസി ജോർജിനും ഷോൺ ജോർജിനും ബിജെപിയുടെ കടുത്ത വിമർശനം;`വോട്ടെണ്ണും മുമ്പ് സഭാധ്യക്ഷന്മാരെ വിമർശിച്ചു, ഇങ്ങനെ വിമർശിച്ചാൽ എങ്ങനെ വോട്ട് കിട്ടും?'