സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ; ഏറ്റവുമധികം തദ്ദേശ ഭരണ വകുപ്പില്‍

By Web TeamFirst Published Feb 2, 2023, 12:50 PM IST
Highlights

മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് ഫയലുകല്‍ കെട്ടിക്കിടക്കുന്നതില്‍ മൂന്നാം സ്ഥാനത്ത്. 44, 437 ഫയലുകളാണ് ആഭ്യന്തര വകുപ്പിൽ കെട്ടി കിടക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് 7, 89, 623 ഫയലുകൾ. മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രമാരായ എം.ബി, രാജേഷ്, ശശീന്ദ്രൻ , ശിവൻകുട്ടി എന്നിവരുടെയും വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ ഫയൽ കെട്ടി കിടക്കുന്നത്.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് സർക്കാർ ജീവനക്കാരെ ഓർമ്മിപ്പിച്ച് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണം നിയമസഭയെ അറിയിച്ചത്. വിവിധ സർക്കാർ ഓഫീസുകളിലായി 7,89, 623 ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സെക്രട്ടേറിയറ്റിൽ മാത്രം 93014 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതൽ ഫയലുകൾ തദ്ദേശസ്വയം ഭരണ വകുപ്പിലാണ്. 2,51, 769 ഫയളാണ് തദ്ദേശസ്വയം ഭരണ വകുപ്പില്‍ കെട്ടിക്കിടക്കുന്നത്. 

Also Read: 'കെട്ടിക്കിടക്കുന്ന ഫയലെല്ലാം മൂന്ന് മാസത്തിനകം തീർപ്പാക്കണം'; ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

വനം വകുപ്പിൽ 1,73, 478 ഫയലുകള്‍ കെട്ടിക്കിടക്കുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് ഫയലുകല്‍ കെട്ടിക്കിടക്കുന്നതില്‍ മൂന്നാം സ്ഥാനത്ത്. 44, 437 ഫയലുകളാണ് ആഭ്യന്തര വകുപ്പിൽ കെട്ടി കിടക്കുന്നത്. 41,007 ഫയലുകൾ വിദ്യാഭ്യാസ വകുപ്പിലും കെട്ടിക്കിടക്കുന്നുണ്ട്. റവന്യു വകുപ്പിൽ 38,888, ഭക്ഷ്യ വകുപ്പിൽ 34, 796, ആരോഗ്യവകുപ്പിൽ 20, 205 ഫയലുകളും കെട്ടി കിടക്കുന്നു. 

ഡിസംബർ 15 വരെയുള്ള കണക്കനുസരിച്ച് സെക്രട്ടേറിയേറ്റിൽ മാത്രം 93, 014 തീർപ്പാക്കാത്ത ഫയലുകളുണ്ട്. ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ കാലാവധി പലതവണ നീട്ടിയിട്ടും സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഫയൽ കൂമ്പാരമാണെന്നാണ് മുഖ്യമന്ത്രി തന്നെ നൽകിയ കണക്കുകൾ വ്യക്തമാക്കുന്നത്.

click me!