പാലക്കാട്ട് കോഴിപ്പോര് നടത്തിയ ഏഴ് പേർ അറസ്റ്റിൽ: 'കോഴികളും കസ്റ്റഡിയിൽ'

Published : Feb 27, 2023, 09:33 AM ISTUpdated : Feb 27, 2023, 09:43 AM IST
പാലക്കാട്ട് കോഴിപ്പോര് നടത്തിയ ഏഴ് പേർ അറസ്റ്റിൽ: 'കോഴികളും കസ്റ്റഡിയിൽ'

Synopsis

അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെയാണ് പാലക്കാട് ചിറ്റൂർ പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും പൊലീസ് കണ്ടെടുത്തു

പാലക്കാട്: നിരോധിത കോഴിപ്പോര് നടത്തിയതിന് പാലക്കാട് ചിറ്റൂരിൽ ഏഴ് പേർ പോലീസ് പിടിയിലായി. അഞ്ചാംമൈൽ കുന്നങ്കാട്ടുപതിയിൽ കോഴിപ്പോര് നടത്തിയ ഏഴുപേരെയാണ് പാലക്കാട് ചിറ്റൂർ പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25), അരവിന്ദ് കുമാർ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനിൽ  ലേലം ചെയ്ത് വിൽക്കും.കോടതിയിൽ  തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ്  കോഴികളെ ലേലം ചെയ്ത് ആ തുക കോടതിയിൽ കെട്ടിവെക്കുന്നത്.

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം