കാസർകോട് എഴ് പേ‍ർക്ക് കൊറോണ സ്ഥിരീകരിച്ചു; മൂന്ന് പേർക്ക് രോഗം ഭേദമായി

Published : Apr 03, 2020, 09:01 PM ISTUpdated : Apr 03, 2020, 09:05 PM IST
കാസർകോട് എഴ് പേ‍ർക്ക് കൊറോണ സ്ഥിരീകരിച്ചു; മൂന്ന് പേർക്ക് രോഗം ഭേദമായി

Synopsis

രോഗം സ്ഥിരീകരിച്ചവരിൽ എട്ട് വയസുള്ള കുട്ടിയും. 

കാസർകോട്: ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗം ബാധിച്ച കാസർകോഡ് സ്വദേശികളുടെ എണ്ണം 136 ആയി. അതേസമയം കൊവിഡ് രോഗം ഭേദമായ മൂന്ന് പേർ ഇന്ന് ആശുപത്രി വിട്ടു. 

കാസർകോട് മുൻസിപ്പൽ ഏരിയയിൽ താമസിക്കുന്ന 36,26 വയസ്സുള്ള പുരുഷന്മാരും, എട്ടു വയസ്സുള്ള ആൺകുട്ടിയും, മൊഗ്രാൽ പുത്തൂരിൽ നിന്നുള്ള 33 വയസ്സുള്ള സ്ത്രീ, മധുർ നിന്നും 29 വയസ്സുള്ള പുരുഷനും,  കുമ്പളയിൽ നിന്നും 35 വയസ്സുള്ള പുരുഷനും, മുളിയാർ നിന്നും 16 വയസ്സുള്ള ആൺകുട്ടി എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

ഇന്നു രോഗം സ്ഥിരീകരിച്ച നാലുപേർ ദുബായിൽനിന്ന് വന്നവരാണ് ബാക്കിയുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിനിടെ മാർച്ച് മാസം ദുബായിൽ നിന്നെത്തിയ 54 വയസ്സുള്ള തളങ്കര സ്വദേശിയുടെയും, 31വയസ്സുള്ള ഉദുമ സ്വദേശി യുടെയും, 27 വയസ്സുള്ള കാസർഗോഡ് തുരുത്തി സ്വദേശിയുടെയും രണ്ടുതവണയായി അയച്ച സാമ്പിൾ റിസൾട്ടുകൾ നെഗറ്റീവ് ആയിട്ടുണ്ട്. ഇവരെ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ നിന്നും വിട്ടു. ഇനി ഇവർ 28 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കിഴക്കമ്പലത്തെ അട്ടിമറി; ട്വന്‍റി20 പഞ്ചായത്ത് പ്രസിഡന്‍റിനെ വീഴ്ത്തി ഷിബി ടീച്ചർ
അടിതെറ്റി എൽഡിഎഫ്; ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ളയും തിരിച്ചടിയായി, രാഹുൽ വിഷയം പരമാവധി ഉയര്‍ത്തിയെങ്കിലും ഏശിയില്ല