മരണാനന്തരചടങ്ങിനെത്തിയ ബന്ധുവിൻ്റെ മകളെ പീഡിപ്പിച്ചയാൾക്ക് ഏഴ് കൊല്ലം കഠിനതടവ്

Published : Mar 16, 2023, 02:45 PM IST
മരണാനന്തരചടങ്ങിനെത്തിയ ബന്ധുവിൻ്റെ മകളെ പീഡിപ്പിച്ചയാൾക്ക് ഏഴ് കൊല്ലം കഠിനതടവ്

Synopsis

അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി.എൻ വിനോദ് ശിക്ഷിച്ചത്. ഏഴ് കൊല്ലം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

തൃശ്ശൂ‍ർ: ഭാര്യയുടെ മരണാനന്തരചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ 58-കാരനെ ശിക്ഷിച്ച് കോടതി. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂർ ഒന്നാം അഡീ ജില്ലാ ജഡ്ജ് പി.എൻ വിനോദ് ശിക്ഷിച്ചത്. ഏഴ് കൊല്ലം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

ക്രിസോസ്റ്റം ബഞ്ചമിന്റെ ഭാര്യയുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. 2017 നവംബർ 21 നായിരുന്നു സംഭവം. വിദേശത്തു നിന്നെത്തിയതായിരുന്നു പെൺകുട്ടിയും കുടുംബവും. കുട്ടിയുടെ അച്ഛനമ്മമാർ പ്രതിയുടെ മകനുമായി ഷോപ്പിങിന് പോയിരുന്നു. ഈ സമയത്തായിരുന്നു  പീഡനം. ദേശത്ത് തിരികെയെത്തിയ കുട്ടി സ്കൂളിലാണ് സംഭവം വെളിപ്പെടുത്തിയത്. തുടർന്ന് ഇ - മെയിൽ മൂലം പരാതി നൽകുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം