കണ്ണൂർ ജയിലിൽ കൊവിഡ് ആശങ്ക കനക്കുന്നു; 69 തടവുകാർക്കും രണ്ട് ജീവനക്കാർക്കും രോഗം

Published : Apr 25, 2021, 11:51 AM IST
കണ്ണൂർ ജയിലിൽ കൊവിഡ് ആശങ്ക കനക്കുന്നു; 69 തടവുകാർക്കും രണ്ട് ജീവനക്കാർക്കും രോഗം

Synopsis

രോഗം സ്ഥിരീകരിച്ച ആർക്കും ലക്ഷണമുണ്ടായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊവിഡ് ആശങ്ക കനക്കുന്നു. ഇതിനകം ജയിലിലെ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 69 തടവുകാർക്കും രണ്ട് ജീവനക്കാർക്കും ആണ് രോഗം സ്ഥിരീകരിച്ചത്. തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലിൽ ഉള്ളത്.

ഏപ്രിൽ 20 മുതൽ നാലു ദിവസമായി ജയിലിൽ ആർ ടി പി സി ആർ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ മുഴുവൻ ഫലവും പുറത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാനാണ് സാധ്യത. ഇതുവരെ രോഗം സ്ഥിരീകരിച്ചവരെ ഒരു ബ്ലോക്കിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് അധികൃതർ. അതേസമയം രോഗം സ്ഥിരീകരിച്ച ആർക്കും ലക്ഷണമുണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു; പ്രമുഖ മോഷണസംഘത്തിലെ കണ്ണികൾ പിടിയിൽ
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒപി സമയവും ജനങ്ങൾ അറിയണം, ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ മുരളീധരന്‍റെ നിർദേശം