സൂക്ഷിക്കണേ ! ഫെബ്രുവരി രണ്ടാം ആഴ്ച്ച തന്നെ കേരളത്തിൽ കനത്ത ചൂട്; പാലക്കാട് പകൽ രേഖപ്പെടുത്തിയത് 37 ഡിഗ്രി സെൽഷ്യസ് താപനില

Published : Feb 11, 2026, 11:22 AM IST
temperature

Synopsis

കേരളത്തിൽ താപനില ക്രമാതീതമായി ഉയരുകയാണ്. പാലക്കാട് ഫെബ്രുവരി ആദ്യം തന്നെ 37 ഡിഗ്രി രേഖപ്പെടുത്തി. വർധിച്ചുവരുന്ന ചൂടിൻ്റെയും അൾട്രാവയലറ്റ് രശ്മികളുടെയും പശ്ചാത്തലത്തിൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: കേരളത്തിൽ ചൂടേറുന്നു. ഇത് സംബന്ധിച്ച് പാലക്കാട് ജില്ലയിലെ താപനിലയുടെ കണക്ക് പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി 20 ന് ശേഷമായിരുന്നു പകൽ താപനില 36 ഡിഗ്രി സെൽഷ്യസ് എത്തിയത്. ഇത്തവണ ഫെബ്രുവരി ആദ്യവാരത്തിൽ തന്നെ 37 ഡിഗ്രി സെൽഷ്യസ് പകൽ താപനിലയിലെത്തി. ചൂട് ഏറിയതോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടിവിച്ചിട്ടുണ്ട്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും അറിയിപ്പ്.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും UV സൂചിക ഉയർന്നതായിരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൊബൈൽ സ്ക്രീൻ ഗാര്‍ഡിനുള്ളിൽ അണലി കുഞ്ഞ് 'ലോക്കായത്' എങ്ങനെ?; സംഭവത്തിന്‍റെ ഞെട്ടൽ മാറാതെ മൊബൈൽ ഷോപ്പ് ഉടമയും ജീവനക്കാരും
ജോസ് കെ മാണിയേക്കാൾ കരുത്തനാകുന്നോ റോഷി അഗസ്റ്റിൻ? മൈക്ക് പിടിച്ചുവാങ്ങിയതില്‍ മറുപടിയുമായി ജോസ് കെ മാണി