സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

Published : Apr 17, 2026, 07:08 AM IST
heat wave hits kerala

Synopsis

സംസ്ഥാനത്ത് കൊടും ചൂട്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യത. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുളളത്. സംസ്ഥാനത്തെ ശരാശരി പകൽ അന്തരീക്ഷതാപനില 37 ഡിഗ്രി സെൽഷ്യസും കടന്നു. കത്തുന്ന ചൂടിന് അൽപം കുറവ് ഇടുക്കിയിലും വയനാട്ടിലും മാത്രമാണ്. വെന്തുരുകുന്ന ചൂടിൽ നിന്ന് മലയാളികൾ ആശ്വാസം തേടിയെത്തുന്നത് മൂന്നാറിലേക്ക് ആണ്. ഇടവിട്ട് കിട്ടുന്ന വേനൽമഴയും 25 ഡിഗ്രിയോടടുപ്പിച്ച അന്തരീക്ഷ താപനിലയും ആണ് കുളിർമ. ഇളംവെയിലും കുളിർകാറ്റുമൊക്കെത്തേടി പാലക്കാട്ട്നിന്നും കൊല്ലത്തുനിന്നുമൊക്കെയാണ് ആളുകളധികവും എത്തുന്നത്.

മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ, രാജമല തുടങ്ങിയ പ്രദേശങ്ങളാണ് സഞ്ചാരികളുടെ ഇഷ്ടയിടങ്ങൾ. ഇരവികുളം ദേശീയോദ്യാനം കൂടി തുറന്നതോടെ തിരക്കേറി. ചൂടും അവധിക്കാലവുമൊക്കെയായി വിനോദസഞ്ചാര സീസൺ ഉണർന്നെങ്കിലും, മൂന്നാറിലും ചൂട് ഉയരുകയാണെന്നാണ് കണക്ക്. കഴിഞ്ഞയാഴ്ച പകൽ രേഖപ്പെടുത്തിയത് പരമാവധി 30‍ ഡിഗ്രിയാണ്. എങ്കിലും പൊളളുന്ന ചൂടില്ലെന്ന ആശ്വാസമാണുള്ളത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിതിൻ രാജിന്റെ മരണം: ഉത്തരവാദികളായ അധ്യാപകരെ എല്ലാം പുറത്താക്കണമെന്ന് വിദ്യാർഥികൾ; ഇന്നും പ്രതിഷേധം നടക്കും
മുസ്ലീം ലീ​ഗ് വനിത നേതാവിനെതിരെ ലൈംഗിക ചുവയോടെയുള്ള വാർത്ത; 'ലേറ്റസ്റ്റ്' എഡിറ്ററുടെ അപ്പീൽ തള്ളി സുപ്രീംകോടതി, പിഴയും ശിക്ഷയും