നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർ‍ക്കാരിനെതിരെ സമരം ശക്തമാക്കി എസ്എഫ്ഐ. സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരത്ത് എസ് എഫ് ഐ ലോക് ഭവൻ മാർച്ചിൽ സംഘർഷമുണ്ടായി.

തിരുവനന്തപുരം: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർ‍ക്കാരിനെതിരെ സമരം ശക്തമാക്കി എസ്എഫ്ഐ. സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. തിരുവനന്തപുരത്ത് എസ് എഫ് ഐ ലോക് ഭവൻ മാർച്ചിൽ സംഘർഷമുണ്ടായി. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. തകൊച്ചിയിലും തൃശൂരിലും ആലപ്പുഴയിലും മാർച്ചിൽ സംഘർഷമുണ്ടായി. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോ​ഗിക്കുന്നുണ്ടെങ്കിലും പിരിഞ്ഞുപോവാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പൊലീസ് വാഹനത്തിന് മുകളിൽ കയറിയ പ്രവർത്തകരെ പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ച് നീക്കുകയാണ്. പത്തനംതിട്ടയിൽ വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയാണ്.

YouTube video player