സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി: രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇറങ്ങണമെന്ന് സിപിഎം ആഹ്വാനം

Published : Aug 01, 2026, 02:52 PM IST
heavy rain

Synopsis

സംസ്ഥാനത്ത് രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും രംഗത്തിറങ്ങാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പാർടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

തിരുവനന്തപുരം: സംസ്ഥാനത്ത്‌ രൂക്ഷമായ മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആഹ്വാനം ചെയ്‌തു. അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും പാലിച്ച്‌ സുരക്ഷിതരായിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്‌. ഇവിടങ്ങളിലെല്ലാം സിപിഎം പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്നുണ്ട്‌.

ദുരിതബാധിതര്‍ക്ക്‌ ഭക്ഷണവും വെള്ളവും അവശ്യവസ്‌തുക്കളും ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ദുരിതമേഖലയില്‍ ആരും ഒറ്റപ്പെട്ട്‌ പോയിട്ടോ, കുടുങ്ങിക്കിടക്കുന്നോ ഇല്ല എന്ന്‌ ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം. അപകടഭീഷണിയുള്ള മേഖലയിലെ എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചു എന്ന്‌ പാര്‍ടി പ്രവര്‍ത്തകര്‍ ഉറപ്പാക്കണം. മഴ ഒഴിയുമ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം. മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രംഗത്തിറങ്ങിയ എല്ലാവരെയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭിവാദ്യം ചെയ്‌തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂന മർദ്ദ പാത്തി, കേരളത്തിൽ അതിതീവ്ര മഴ തുടരും; 9 ജില്ലകളിൽ റെഡ് അലർട്ട്, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
പി എം ശ്രീ വിവാദം കനക്കുന്നു; ലീഗിനെതിരെ കോൺഗ്രസിന്റെ രൂക്ഷ വിമർശനം, ഉപസമിതി അന്തിമ തീരുമാനം വൈകിയേക്കും