ആവിക്കലില്‍ മാലിന്യസംസ്ക്കരണ പ്ലാന്‍റ് പണി തുടങ്ങാന്‍ നീക്കം: പ്രതിഷേധം, വന്‍ പൊലീസ് സന്നാഹം

Published : Jun 27, 2022, 08:43 AM ISTUpdated : Jun 27, 2022, 08:56 AM IST
ആവിക്കലില്‍ മാലിന്യസംസ്ക്കരണ പ്ലാന്‍റ് പണി തുടങ്ങാന്‍ നീക്കം: പ്രതിഷേധം, വന്‍ പൊലീസ് സന്നാഹം

Synopsis

പണി തുടങ്ങാനായി രാവിലെ അധികൃതര്‍ സ്ഥലത്തെത്തി. നാട്ടുകാരും സംഘടിച്ചതോടെ സ്ഥലത്ത് വന്‍ പൊലീസ് കാവലാണുള്ളത്.

കോഴിക്കോട്: ആവിക്കൽ തോടിന് സമീപത്തെ മലിനജല പ്ലാന്‍റ്  പണി ഇന്ന് തുടങ്ങാന്‍ നീക്കം.  പ്രതിഷേധവുമായി നാട്ടുകാര്‍ പ്രദേശത്തെത്തിയിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. പണി തുടങ്ങാനായി രാവിലെ അധികൃതര്‍ സ്ഥലത്തെത്തി. നാട്ടുകാരും സംഘടിച്ചതോടെ സ്ഥലത്ത് വന്‍ പൊലീസ് കാവലാണുള്ളത്. മേയര്‍ ഭവനിലേക്ക് പ്രദേശവാസികള്‍ പ്രതിഷേധ മാർച്ച് നടത്തി. 

മലിനജല പ്ലാന്‍റ് നിർമാണത്തിനെതിരായി നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന്‍റെ ഓഫീസിലേക്ക് സമരസമിതി രണ്ടുദിവസം മുമ്പ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എന്നാല്‍ പ്ലാന്‍റ് സ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് മേയറും ജില്ലാകളക്ടറും.

 

 

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം