ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ്: മൊഴി മാറ്റാൻ സമ്മര്‍ദ്ദമെന്ന് സിസ്റ്റര്‍ ലിസി

By Web TeamFirst Published Dec 2, 2019, 11:35 AM IST
Highlights

ഫ്രാങ്കോ മുളക്കൽ കേസിൽ മൊഴി മാറ്റാൻ നിരന്തര സമ്മര്‍ദ്ദമുണ്ട്. ഒറ്റപ്പെടുത്താനും സഭാ വിരോധിയായി ചിത്രീകരിക്കാനും മാനസിക രോഗിയാക്കി മാറ്റാനും ശ്രമം നടക്കുന്നുവെന്ന് സിസ്റ്റര്‍ ലിസി വടക്കേൽ.

തിരുവനന്തപുരം: ബിഷപ്പ്  ഫ്രാങ്കോ മുളക്കൽ പ്രതിയായ ബലാത്സംഗ കേസിൽ മൊഴി മാറ്റാൻ സമ്മർദ്ദം ഉണ്ടെന്ന് മുഖ്യസാക്ഷി സിസ്റ്റർ ലിസി വടക്കേൽ. ഫോണിലൂടെയും നേരിട്ടും മൊഴി മാറ്റാൻ സമ്മർദം ചെലുത്തുന്നു എന്ന് സിസ്റ്റർ ലിസി ആരോപിച്ചു.

ഒറ്റപ്പെടുത്താനും സഭാ വിരോധിയായി ചിത്രീകരിക്കാനും മാനസിക രോഗിയാക്കി മാറ്റാനും ശ്രമം നടക്കുകയാണ്. സമ്മര്‍ദ്ദത്തിന്‍റെയും ഒറ്റപ്പെടലിന്‍റേയും ലോകത്താണ് ജീവിക്കുന്നത്. അതുകൊണ്ട് വിചാരണ നടപടികൾ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് സിസ്റ്റര്‍ ലൂസി വടക്കേൽ ആവശ്യപ്പെടുന്നത് . 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയത് ഉത്തമ ബോധ്യത്തോടെയാണെന്നും ലിസ്റ്റര്‍ ലൂസി വടക്കേൽ ആവര്‍ത്തിച്ചു. മാനസിക രോഗമുണ്ടെന്ന തരത്തിൽ കോടതിയിൽ മൊഴി മാറ്റി പറയണമെന്നാണ് സമ്മര്‍ദ്ദമെന്നും ലൂസി വടക്കേൽ പറഞ്ഞു.  

"

 

click me!