മെഡി.കോളജിലെ പീഡനം; സാക്ഷിയായ നഴ്സിനെ ഭീഷണിപ്പെടുത്തിയ പരാതിയിൽ നടപടിയില്ല, രാഷ്ടീയ സമ്മർദമെന്ന് സൂചന

Published : Mar 26, 2023, 07:43 AM ISTUpdated : Mar 26, 2023, 08:59 AM IST
മെഡി.കോളജിലെ പീഡനം; സാക്ഷിയായ നഴ്സിനെ ഭീഷണിപ്പെടുത്തിയ പരാതിയിൽ നടപടിയില്ല, രാഷ്ടീയ സമ്മർദമെന്ന് സൂചന

Synopsis

പരാതി പിൻവലിപ്പിക്കാൻ അതിജീവതയെ സമ്മർദപ്പെടുത്തിയ അഞ്ച് ജീവനക്കാർ ഒളിവിലാണ്

 

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയ പീഡിപ്പിച്ച സംഭവത്തിൽ സാക്ഷിയായ നഴ്സിനെ ഭീഷണിപ്പെടുത്തിയ എൻജിഒ യൂണിയൻ നേതാക്കൾക്കെതിരെ നടപടിയെടുക്കാതെ അധികൃതർ. രാഷ്ടീയ സമർദം കാരണമാണ് പരാതിയിൽ മെല്ലപ്പോക്കെന്നാണ് സൂചന. പരാതി പിൻവലിപ്പിക്കാൻ അതിജീവതയെ സമ്മർദപ്പെടുത്തിയ അഞ്ചുപേർ ഒളിവിലാണ് , ഇവരെല്ലാം മെഡിക്കൽ ആശുപത്രിയിലെ തന്നെ ജീവനക്കാരനാണ്

 

ശസ്ത്രക്രിയക്ക് ശേഷം ഐസിയുവിലായിരുന്ന യുവതിയെ ആണ് ജീവനക്കാരനായിരുന്ന ശശീന്ദ്രൻ പീഡിപ്പിച്ചത്. പരാതിപ്പെട്ടതോടെ അത് പിൻവലിക്കാൻ അതിജീവിതയെ ചിലർ സമ്മർദപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് രേഖാമൂലം പരാതിയായി സൂപ്രണ്ടിന് നൽകിയതോടെ അഞ്ച് ജീവനക്കാരെ സസ്പെൻഡ്  ചെയ്തിരുന്നു

അതിജീവിതക്കൊപ്പം നിന്ന നഴ്‌സിനെ എൻജിഒ യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തി

PREV
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്