കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ, സംഭവം ആലപ്പുഴയിൽ

Published : Jul 18, 2026, 10:00 AM IST
arrest

Synopsis

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാടാണ് സംഭവം.

ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിലായി. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയെയാണ് കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ കടന്നുപിടിച്ചത്. യാത്രക്കാരി ബഹളം വെച്ചതോടെ ഇയാൾ ബസ്സിൽ നിന്ന് ഇറങ്ങി ഓടി. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബസിലെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഹരിപ്പാട് പൊലീസ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചോദ്യങ്ങൾ ആ തലയ്ക്ക് മുകളിൽ വാളുപോലെ തൂങ്ങിയാടുന്നുണ്ടെന്ന് കെ കെ രാഗേഷ്; 'ചാർട്ടേഡ് ഫ്‌ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിന് കണ്ടു?'
മെഡിക്കൽ സർവീസ് കോർപ്പറേഷൻ്റെ വൻ ധൂർത്ത്: 25 വർഷത്തേക്ക് ടെന്നിസ് ക്ലബ് അംഗത്വത്തിന് മുടക്കിയത് 19 ലക്ഷം രൂപ; ആരോഗ്യവകുപ്പ് അന്വേഷണം