
മലപ്പുറം: കെഎസ്ആർടിസി ബസ്സിൽ ലൈംഗികാതിക്രമം നടത്തിയ പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി പൊലീസ്. കൊണ്ടോട്ടി പൊലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. തിരിച്ചറിയുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് നിർദ്ദേശം.
ബസ്സിൽ വച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമവും നഗ്നത പ്രദർശനവും ഉണ്ടായെന്നാണ് പരാതി. പാലക്കാട് - കോഴിക്കോട് റൂട്ടിലെ കെഎസ്ആർടിസി ബസ്സിലാണ് സംഭവം. മലപ്പുറം സ്വദേശിനിക്കെതിരെയാണ് ലൈംഗികാതിക്രമവും നഗ്നത പ്രദർശനവും നടന്നത്. ബസ് കണ്ടക്ടർ സംഭവം നടന്നയുടൻ പൊലീസ് സ്റ്റേഷനിലേക്ക് ബസ് കൊണ്ടുപോയില്ലെന്നും പരാതിയുണ്ട്. എന്തിന് ജനറൽ സീറ്റിൽ ഇരുന്നു എന്ന് കണ്ടക്ടർ ചോദിച്ചെന്ന് വിദ്യാർത്ഥിനി പറയുന്നു. പരാതിയുമായി മുന്നോട്ടു പോകാനാണ് വിദ്യാർത്ഥിനിയുടെ തീരുമാനം.
കൊണ്ടോട്ടി പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊണ്ടോട്ടി എസ് എച്ച് ഒയെയോ എസ് ഐയെയോ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam