ഷൊർണൂരിൽ ട്രെയിനിൽ യാത്രക്കാരിയെ കടന്നുപിടിച്ചെന്ന് പരാതി; ലൈം​ഗികാതിക്രമക്കേസിൽ ടിടിഇ അറസ്റ്റിൽ

Published : Sep 12, 2026, 01:46 PM IST
train kerala

Synopsis

ഭർത്താവിനൊപ്പമാണ് യുവതി ട്രെയിനിൽ യാത്രചെയ്തിരുന്നത്. എന്നാൽ, രണ്ടിടങ്ങളിലായാണ് ഇവർക്ക് സീറ്റ് കിട്ടിയത്. തുടർന്ന് യാത്രയ്ക്കിടെ ടിടിഇ തൊട്ടടുത്ത് വന്നിരുന്നുവെന്നും ശരീരത്തിൽ കടന്നുപിടിച്ചെന്നുമാണ് യുവതിയുടെ പരാതി.

പാലക്കാട്: ട്രെയിനിൽ യാത്രക്കാരിക്ക് നേരേ ലൈം​ഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടിടിഇ അറസ്റ്റിൽ. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ടിടിഇയായ കൊല്ലം കടയ്ക്കൽ സ്വദേശി ഷിജു(47)വിനെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നിസാമുദ്ദീൻ എക്സ്പ്രസിലായിരുന്നു സംഭവം.

ഭർത്താവിനൊപ്പമാണ് യുവതി ട്രെയിനിൽ യാത്രചെയ്തിരുന്നത്. എന്നാൽ, രണ്ടിടങ്ങളിലായാണ് ഇവർക്ക് സീറ്റ് കിട്ടിയത്. തുടർന്ന് യാത്രയ്ക്കിടെ ടിടിഇ തൊട്ടടുത്ത് വന്നിരുന്നുവെന്നും ശരീരത്തിൽ കടന്നുപിടിച്ചെന്നുമാണ് യുവതിയുടെ പരാതി. തൃശ്ശൂരിനും വള്ളത്തോൾ ന​ഗർ സ്റ്റേഷനും ഇടയിൽവെച്ചായിരുന്നു സംഭവം. ഉടൻതന്നെ യുവതി റെയിൽവേ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് റെയിൽവേ പൊലീസ് ടിടിഇയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസമയത്ത് പ്രതി മ​​ദ്യലഹരിയിലായിരുന്നുവെന്നും റെയിൽവേ പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്: മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിക്ക് നൽകണമെന്ന് എം എ ബേബി; 'പിണറായിക്കുള്ള പിന്തുണ തുടരും'
അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: നിലവിൽ ദുരൂഹതയില്ലെന്ന് പൊലീസ്, കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നി​ഗമനം