പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; പൂജാരിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

Published : Jul 31, 2026, 07:58 PM ISTUpdated : Jul 31, 2026, 08:45 PM IST
Court Order

Synopsis

ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പൂജാരിക്ക് മൂന്ന് വർഷം, മൂന്നു മാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ പൂജാരിക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. മുതുവണ്ണാച്ച സ്വദേശി സി കെ വിനോദൻ എന്നയാളെയാണ് നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്. പൂജയ്ക്ക് എത്തിയ കുട്ടിയോടായിരുന്നു ഇയാളുടെ അതിക്രമം. 2024 സെപ്റ്റംബർ മാസം ഇരുപതാം തീയതിയാണ് കേസിനാസ്പദമായ സംഭവം. 

അമ്പലത്തിൽ പൂജയ്ക്ക് എത്തിയ കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയാണ് അക്രമത്തിന് ഇരയായത്. പൂജാരി മുതുവണ്ണാച്ച സ്വദേശി സി കെ വിനോദന്‍ ഉപദ്രവിച്ചെന്നാണ് കേസ്. തുടര്‍ന്ന് ബന്ധുക്കള്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുയായിരുന്നു. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പ്രതിയെ മൂന്ന് വർഷവും മൂന്നുമാസം തടവും ശിക്ഷ വിധിച്ചത്. 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ 11 സാക്ഷികളെ വിസ്തരിക്കുകയും 14രേഖകൾ ഹാജരാക്കുകയും ചെയ്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോക്സോ കേസിലെ പ്രതി റിമാൻ്റ് വിധി കേട്ട് കോടതിയിൽ നിന്നും ചാടിപ്പോയി; കോടതിയിൽ നാടകീയ രം​ഗങ്ങൾ, അന്വേഷണം
ഏഴു വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിനതടവും ശിക്ഷ വിധിച്ച് കോടതി