തിരുവനന്തപുരത്ത് യുവതിക്ക് നേരെ ബസില്‍ അതിക്രമം; സഹയാത്രികന്‍ കടന്നുപിടിച്ചെന്ന് സാമൂഹ്യ പ്രവര്‍ത്തകയുടെ പരാതി

Published : Jun 11, 2022, 11:05 PM IST
തിരുവനന്തപുരത്ത് യുവതിക്ക് നേരെ ബസില്‍ അതിക്രമം; സഹയാത്രികന്‍ കടന്നുപിടിച്ചെന്ന് സാമൂഹ്യ പ്രവര്‍ത്തകയുടെ പരാതി

Synopsis

നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികന്‍ കടന്നുപിടിച്ചെന്നാണ് സാമൂഹ്യ പ്രവര്‍ത്തകയായ യുവതി പറയുന്നത്. കെഎസ്ആര്‍ടിസി ബസില്‍ ദുരനുഭവം ഉണ്ടായെന്ന് യുവതി ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തറിയിക്കുകയായിരുന്നു.    

തിരുവനന്തപുരം: തിരുവനന്തപുരത്ത്  സാമൂഹ്യ പ്രവർത്തകയ്ക്ക്  നേരെ കെഎസ്ആർടിസി ബസില്‍ ലൈംഗികാതിക്രമമെന്ന് പരാതി. നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രയ്ക്കിടെ സഹയാത്രികന്‍ കടന്നുപിടിച്ചെന്നാണ് സാമൂഹ്യ പ്രവര്‍ത്തകയായ യുവതി പറയുന്നത്. കെഎസ്ആര്‍ടിസി ബസില്‍ ദുരനുഭവം ഉണ്ടായെന്ന് യുവതി ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തറിയിക്കുകയായിരുന്നു.  

പ്രതിയ്ക്ക് രക്ഷപെടാന്‍ ‍ഡ്രൈവര്‍ ബസ് നിര്‍ത്തിയെന്നും യുവതി ആക്ഷേപം ഉന്നയിക്കുന്നു. സംഭവത്തെക്കുറിച്ച് ബാലരാമപുരം പൊലീസിന് ഇ-മെയിൽ വഴി യുവതി പരാതി നൽകി. നാളെ നേരിട്ട് പരാതി നൽകും. 

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ