യുവനടിമാർക്കുനേരെ ലൈം​ഗികാതിക്രമം: പരാതി നൽകി നിർമാതാവ്, നടിമാരുടെ മൊഴി എടുക്കും

Published : Sep 28, 2022, 11:11 AM IST
യുവനടിമാർക്കുനേരെ ലൈം​ഗികാതിക്രമം: പരാതി നൽകി നിർമാതാവ്, നടിമാരുടെ മൊഴി എടുക്കും

Synopsis

ഫിലിം പ്രൊമോഷൻ പരിപാടിക്കിടെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ചാണ് യുവ നടിമാർക്കെതിരെ ലൈം​ഗിക അതിക്രമം ഉണ്ടായത്

 

കോഴിക്കോട്: ലൈഗിംകാതിക്രമം നടത്തിയെന്ന പരാതിയിൽ യുവ നടിമാരുടെ മൊഴി എടുക്കും . ഫിലിം പ്രൊമോഷൻ പരിപാടിക്കിടെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ചാണ് യുവ നടിമാർക്കെതിരെ ലൈം​ഗിക അതിക്രമം ഉണ്ടായത് . യുവ നടിമാരുടെ മൊഴി എടുക്കാൻ വനിത പൊലീസ് കണ്ണൂരിലേക്കും എറണാകുളത്തേക്കും പോയിട്ടുണ്ട് . വിശദ മൊഴി എടുത്ത ശേഷം ആകും കേസ് റജിസ്റ്റർ ചെയ്യുക . 

 

ഹൈലൈറ്റ് മാളിൽ വച്ച് കയറി പിടിച്ച ഒരാളെ നടിമാരിൽ ഒരാൾ തല്ലി . അതേസമയം അപമാനിക്കപ്പെട്ടുവെന്ന് യുവ നടിമാർ പറയുന്നു, സാമൂഹിക മാധ്യമ അക്കൗണ്ട് വഴിയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാർ പങ്കുവച്ചത്. ഇതിനിടെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട് . മാളിലെ ജീവനക്കാരെ അടക്കം ചോദ്യം ചെയ്യും . ​ദൃശ്യങ്ങൾ പരിശോധിച്ച് ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി

തൃശൂരിൽ ബസിൽ 17 കാരിക്കുനേരെ ലൈംഗികാതിക്രമണം, കുട്ടി രഹസ്യമൊഴി നൽകി; പൊലീസുകാരൻ അറസ്റ്റിൽ, റിമാൻഡ്

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത