ലൈംഗിക പീഡന പരാതി: എൽദോസ് കുന്നപ്പിള്ളി ഒളിവിൽ, എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും

Published : Oct 13, 2022, 06:45 AM ISTUpdated : Oct 13, 2022, 08:45 AM IST
ലൈംഗിക പീഡന പരാതി: എൽദോസ് കുന്നപ്പിള്ളി ഒളിവിൽ, എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും

Synopsis

പെരുമ്പാവൂർ കുറുപ്പംപടി പൊലീസ് ഇന്ന് എംഎൽഎ യുടെ ഭാര്യയിൽ നിന്ന് മൊഴിയെടുക്കും.പരാതിക്കാരിയായ യുവതി എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചെന്നാണ് എംഎൽഎയുടെ ഭാര്യയുടെ പരാതി

കൊച്ചി : പീഡനക്കേസിൽ അന്വേഷണം നേരിടുന്ന എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഒളിവിൽ തുടരുന്നു.എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും.എംഎൽഎയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.യുവതിയെ തട്ടിക്കൊണ്ടു പോയി കയ്യേറ്റം ചെയ്തതിനാണ് നിലവിൽ എൽദോസിനെതിരെ കേസെടുത്തിരിക്കുന്നത് . 

 

ശനിയാഴ്ച്ചയാണ് എംഎൽഎയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത്.എൽദോസ് കുന്നപ്പിള്ളിയുടെ ഭാര്യ നൽകിയ പരാതിയിൽ
പെരുമ്പാവൂർ കുറുപ്പംപടി പൊലീസ് ഇന്ന് എംഎൽഎ യുടെ ഭാര്യയിൽ നിന്ന് മൊഴിയെടുക്കും.

 

പരാതിക്കാരിയായ യുവതി എൽദോസിന്‍റെ ഫോൺ മോഷ്ടിച്ചെന്നാണ് എംഎൽഎയുടെ ഭാര്യയുടെ പരാതി.ഈ ഫോൺ ഉപയോഗിച്ച് എംഎൽഎയ്ക്ക് എതിരെ അപകീർത്തികരമായ വിവരങ്ങൾ സമൂഹ മാധ്യങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്നുവെന്നും പരാതിയിലുണ്ട്.പൊലീസ് ഇന്നലെ വിളിപ്പിച്ചിരുന്നെങ്കിലും പരാതി സംബന്ധിച്ച് മൊഴി നൽകാൻ എംഎൽഎയുടെ ഭാര്യ തയ്യാറായിരുന്നില്ല.

എംഎൽഎക്കെതിരായ പീഡന പരാതിയിൽ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാരോപണം, കോവളം എസ്എച്ച്ഒയെ സ്ഥലംമാറ്റി

PREV
click me!

Recommended Stories

ജാമ്യം നിഷേധിച്ചതിന് പിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ; ആഹാരം കഴിക്കാമെന്ന് ഉറപ്പ് നൽകി
കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ