
പാലക്കാട്: പീഡനക്കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സൻ ഒളിവിൽ തുടരുന്നു. ദളിത് യുവതിയുടെ പീഡന പരാതിയിലാണ് പ്രശോഭിനെതിരെ കേസെടുത്തത്. ഇന്നലെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഈ സംഭവത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചതോടെ വിഷയം കൂടുതൽ ചർച്ചയാവുകയാണ്. പ്രശോഭിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രശോഭിനെതിരെ യുവതി പരാതി നൽകിയത്. അതേസമയം പീഡന പരാതി ഉയർന്നതോടെ പ്രശോഭിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam