ലൈംഗിക വൈകൃതം വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാം; നിർ‌ണായക ഉത്തരവുമായി ഹൈക്കോടതി

Published : Jan 02, 2024, 11:29 PM ISTUpdated : Jan 02, 2024, 11:55 PM IST
ലൈംഗിക വൈകൃതം വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാം; നിർ‌ണായക ഉത്തരവുമായി ഹൈക്കോടതി

Synopsis

ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാല്‍ അത് വിവാഹമോചനം അനുവദിക്കാൻ മതിയായ കാരണമാണ്. വിവാഹമോചനം നൽകണമെന്ന ആവശ്യം നിരസിച്ച കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് എറണാകുളം സ്വദേശിനിയായ സ്ത്രീ നൽകിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. 

കൊച്ചി: ഭാര്യയോട് ലൈംഗിക വൈകൃതം കാണിക്കുന്നത് ക്രൂരതയാണെന്നും അത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്നും ഹൈക്കോടതി. ജസ്റ്റിസുമാരായ അമിത് റാവലും സിഎസ് സുധയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ്‌ ഉത്തരവ്. ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാല്‍ അത് വിവാഹമോചനം അനുവദിക്കാൻ മതിയായ കാരണമാണ്. വിവാഹമോചനം നൽകണമെന്ന ആവശ്യം നിരസിച്ച കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് എറണാകുളം സ്വദേശിനിയായ സ്ത്രീ നൽകിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. ഭർത്താവ് തന്നെ ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാക്കിയെന്നും അശ്ലീല സിനിമകളിലെ രംഗങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചെന്നും എതിർത്തപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് സ്ത്രീയുടെ പരാതി. പരാതിക്കാരിയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന്‌ കണ്ടെത്തിയ കോടതി വിവാഹമോചനം അനുവദിച്ച് ഉത്തരവിടുകയായിരുന്നു. 

ചേർത്തലയിൽ ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചു, ചിതയെരിഞ്ഞ് തീരും മുമ്പ് ഭാര്യയും; വേദനയോടെ നാട്...

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ
യുവാക്കൾ എത്തിയത് മരണാനന്തര ചടങ്ങിന്, അടിച്ച് പൂസായി തമ്മിൽത്തല്ലി, മൂന്ന് പേർ കിണറ്റിൽ വീണു, രക്ഷിക്കാൻ ഫയർഫോഴ്സെത്തി