മാളിനുള്ളിൽ പൊലീസുകാരനെ ആക്രമിച്ച എസ്എഫ്ഐക്കാരെ രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി, ജാമ്യം ലഭിച്ചു

Published : Feb 16, 2026, 12:02 AM IST
sfi adi

Synopsis

തിരുവനന്തപുരത്തെ മാളിൽ വെച്ച് പൊലീസുകാരനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ രണ്ട് എസ്എഫ്ഐ പ്രവർത്തകർക്ക് രാത്രി തന്നെ ജാമ്യം ലഭിച്ചു. പുതുവത്സരത്തലേന്ന് ശംഖുമുഖത്തുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് മാളിലെ ആക്രമണം നടന്നത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാളിനുള്ളിൽ വച്ച് പൊലീസുകാരനെ ആക്രമിച്ച കേസിൽ പിടിയിലായ രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കും രാത്രി തന്നെ ജാമ്യം ലഭിച്ചു. വിനയ് പ്രകാശ്, സുർജിത് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രാത്രി തന്നെ പ്രതികളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയത്. കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മാളിനുള്ളിൽ വച്ച് കുടുംബവുമായെത്തിയ പൊലീസുകാരനായ മിഥുൻ റോയിയെ ആണ് എസ് എഫ് ഐക്കാർ ആക്രമിച്ചത്. പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘർഷത്തിൽ എസ് എഫ് ഐ പ്രവർത്തകരെ മർദിച്ച പൊലീസുകാരനായിരുന്നു മിഥുൻ. ഇയാൾക്കെതിരെ എസ് എഫ് ഐ പ്രവർത്തകർ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മാളിൽ വച്ച് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്.

പൊലീസ് സേനക്കുള്ളിൽ അമർഷം

അടികിട്ടിയ മിഥുനെതിരെ എസ് എഫ് ഐ പ്രവർത്തകർ നേത്തെ നൽകിയ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എസ് എഫ് ഐക്കാരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിലാണ് സേനയ്ക്കുള്ളിൽ വലിയ അമർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ മിഥുനെതിരെ എടുത്ത ജാമ്യമില്ലാ കേസ് പിൻവലിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നാളെ കോടതിയിൽ നൽകും. മിഥുൻ റോയിക്കെതിരെ കേസെടുത്തതിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലിസ് കമ്മീഷണർ ഉത്തരവിട്ടിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്താൻ ഇടയായ സാഹചര്യത്തിൽ റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ശംഖുമുഖത്തിൻ്റെ ചുമതലയുഉള ഫോർട്ട് എ സി പിക്കായിരുന്നു അന്വേഷണ ചുമതല. എസ് എഫ് ഐക്കാരുടെ പരാതിയിൽ കഴമ്പില്ലെന്നും പ്രതിരോധം മാത്രമാണ് ഉണ്ടായതെന്നുമാണ് അന്വേഷണ റിപ്പോർട്ട്. ഫോർട്ട് എ സി പി സമാനമായ അന്വേഷണ റിപോർട്ട് കമ്മീഷണർക്ക് നൽകി. നാളെ ഈ റിപ്പോർട്ടാണ് കോടതിയിൽ ഹാജരാക്കുക.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിന്റെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസം, മതേതരത്വത്തിന്റെ കരുത്തുറ്റ നാട്, പ്രശംസിച്ച് നൊബേൽ ജേതാവ് അമർത്യ സെൻ
ചൈൽഡ് സീറ്റ് ലക്ഷ്വറിയല്ല, കാരണമിത്, ഗുരുതര പരിക്കുകൾ മുതൽ മരണം വരെ ഒഴിവാകും