
തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിന് നേരെ അതിക്രമം നടന്ന കേസിൽ മൂന്ന് പ്രതികൾ കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയാണ് പ്രതികൾ കീഴടങ്ങിയത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു അടക്കമുള്ളവരാണ് കീഴടങ്ങിയത്. 30 ഓളം പേരാണ് ഓഫീസിലേക്ക് അതിക്രമിച്ച് കയറി പ്രവർത്തനം തടസ്സപ്പെടുത്തിയത്. സെക്യൂരിറ്റിയെ അടക്കം തള്ളിമാറ്റിയാണ് ഇവർ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയത്. ഇവർക്കെതിരെ അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Read More : 'പിന്നെന്തിന് എംബി രാജേഷ് ആ റിപ്പോർട്ടിനെ അഭിനന്ദിച്ചു'; എസ്എഫ്ഐയോട് 9 ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തില്‍