ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെ നടന്ന അതിക്രമം നിന്ദ്യം, പ്രതികാര നടപടിയെന്നും ദ ട്രിബ്യൂൺ എഡിറ്റർ ഇൻ ചീഫ്

Published : Mar 04, 2023, 02:43 PM ISTUpdated : Mar 04, 2023, 02:53 PM IST
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെ നടന്ന അതിക്രമം നിന്ദ്യം, പ്രതികാര നടപടിയെന്നും ദ ട്രിബ്യൂൺ എഡിറ്റർ ഇൻ ചീഫ്

Synopsis

രാഷ്ട്രീയ ധാർമ്മികത നഷ്ടമായ ഭരണകൂടത്തിൽ നിന്ന് ഇതേ പ്രതീക്ഷിക്കാനുള്ളൂവെന്നും ദ ട്രിബ്യൂൺ എഡിറ്റർ ഇൻ ചീഫ് രാജേഷ് രാമചന്ദ്രൻ

ദില്ലി : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ സിപിഎം വിദ്യാർത്ഥി സംഘടന നടത്തിയ അതിക്രമം നിന്ദ്യമെന്ന് ദ ട്രിബ്യൂൺ എഡിറ്റർ ഇൻ ചീഫ് രാജേഷ് രാമചന്ദ്രൻ. 
കേരള സർക്കാരിൻറെ വീഴ്ചകൾ പുറത്തു കൊണ്ടു വരുന്നതിലെ പ്രതികാര നടപടിയാണിതെന്നും രാഷ്ട്രീയ ധാർമ്മികത നഷ്ടമായ ഭരണകൂടത്തിൽ നിന്ന് ഇതേ പ്രതീക്ഷിക്കാനുള്ളൂവെന്നും ദ ട്രിബ്യൂൺ എഡിറ്റർ ഇൻ ചീഫ് രാജേഷ് രാമചന്ദ്രൻ പറഞ്ഞു. 

മാ‍ർച്ച് മൂന്നിനാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തിയത്. വൈകിട്ട് ഏഴേമുക്കാലോടെ മുപ്പതോളം വരുന്ന പ്രവർത്തകർ പാലരിവട്ടത്തെ ഓഫീസിൽ അതിക്രമിച്ച് കയറിയത്. ഓഫീസിനുളളിൽ മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന്  പൊലീസെത്തിയാണ് പ്രവർത്തകരെ നീക്കിയത്. 

Read More : ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസ് അതിക്രമം: നേതൃത്വം നൽകിയത് എസ്എഫ്ഐ ജില്ലാ നേതാക്കൾ, പേര് വിവരങ്ങൾ പുറത്ത്

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം