തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ, എഐഎസ്എഫ് സംഘർഷം; പൊലീസ് ലാത്തിവീശി

Web Desk   | stockphoto
Published : Feb 17, 2022, 04:11 PM IST
തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ, എഐഎസ്എഫ് സംഘർഷം; പൊലീസ് ലാത്തിവീശി

Synopsis

ഒല്ലൂർ വൈലോപ്പിള്ളി കോളജിൽ എസ്എഫ്ഐ, എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ പരുക്കേറ്റ രണ്ട് എഐഎസ്എഫ് പ്രവര്‍ത്തകരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിൽ എസ്എഫ്ഐ (SFI) , എഐഎസ്എഫ് (AISF) സംഘർഷം. പൊലീസ് ലാത്തി വീശി. പ്രശ്നത്തിൽ ഇടപ്പെട്ട പൊലീസ് എഐഎസ്എഫ് നേതാക്കളെ മാത്രം കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച്  സിപിഐ രംഗത്തെത്തി. ഒല്ലൂർ വൈലോപ്പിള്ളി കോളജിൽ എസ്എഫ്ഐ, എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ പരുക്കേറ്റ രണ്ട് എഐഎസ്എഫ് പ്രവര്‍ത്തകരെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരെ കാണാനെത്തിയ എഐഎസ്എഫ് - എഐവൈഎഫ് പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമായി. പിന്നീട് അത് കയ്യാങ്കളിയിലെത്തി.

പ്രശ്നമറിഞ്ഞെത്തിയ ഈസ്റ്റ് പൊലീസ് ലാത്തി വീശിയതോടെ അഞ്ച് എഐഎസ്എഫ്  പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മന്ത്രി കെ രാജന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്ളവരും ഇതില്‍പ്പെടും. പൊലീസ് ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ ജീപ്പില്‍ കയറ്റിയത്. ഇരൂകൂട്ടരും തമ്മിലുളള സംഘര്‍ഷത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് എഐഎസ്എഫ് പ്രവര്‍ത്തകരെ മാത്രം. ഇതോടെ തൃശൂർ എംഎൽഎ, പി ബാലചന്ദ്രൻ്റെ നേതൃത്വത്തിൽ സിപിഐ നേതാക്കൾ ആശുപത്രിയിലും സ്‌റ്റേഷനിലും നേരിട്ടെത്തി പ്രതിഷേധിച്ചു. പി ബാലചന്ദ്രൻ എംഎൽഎയുമായി പൊലീസ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. പരിക്കേറ്റ പ്രവര്‍ത്തകര്‍ക്ക് ഉടൻ ചികിത്സ നല്‍കണമെന്നതായിരുന്നു പ്രധാന ആവശ്യം. കസ്റ്റഡിയിലെടുത്ത എഐഎസ്എഫ് പ്രവർത്തകരെ പൊലീസ്  ആശുപത്രിയിലേയ്ക്ക് മാറ്റിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

  • 'കോണ്‍ഗ്രസിനെ ഒഴിവാക്കരുത്, യോഗത്തില്‍ വിളിക്കണം'; മമത ബാനര്‍ജിയോട് സിപിഎം

കോൺഗ്രസിനെ (Congress) ഒഴിവാക്കിയുള്ള മമത ബാനർജിയുടെ (Mamata Banerjee) നീക്കത്തിനെതിരെ സിപിഎം (CPM). കോൺഗ്രസ് സർക്കാരുകളും കേന്ദ്ര നീക്കങ്ങളുടെ ഇരയാണ്. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കോണ്‍ഗ്രസിനേയും വിളിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. യോഗം രാഷ്ട്രീയ സഖ്യത്തിന് വേദിയാക്കരുതെന്നും സിപിഎം ആവശ്യപ്പെട്ടു. കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കത്തിലാണ് മമത ബാനർജി. പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനു ശേഷം മമത ബാനർജി ദേശീയ തലത്തിൽ നടത്തിയ നീക്കങ്ങൾ കോൺഗ്രസിനെ ചൊടിപ്പിച്ചിരുന്നു. 

ഭിന്നത രൂക്ഷമായപ്പോൾ ദില്ലിയിലെത്തിയ മമതയെ കാണാൻ സോണിയ ഗാന്ധി കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന് സ്വന്തം വഴി തേടാമെന്ന് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ പറഞ്ഞത്. പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയക്കുള്ള നീക്കം തുടങ്ങിയെന്നും മമത അറിയിച്ചിരുന്നു. ചന്ദ്രശേഖര റാവു, എം കെ സ്റ്റാലിൻ എന്നിവരുമായി മമത സംസാരിച്ചിരുന്നു. ബംഗാളിലെ മുനിസിപ്പൽ തെരഞ്ഞടുപ്പിൽ 60 ശതമാനം വോട്ട് നേടിയത് മമതയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. 

അഖിലേഷ് യാദവിനായി മമത പ്രചാരണത്തിനെത്തിയതും ഇതേ ലക്ഷ്യത്തോടെയാണ്. യുപിയിലെ ഫലം വന്നുകഴിഞ്ഞേ മമതയുടെ നീക്കം വിജയിക്കുമോ എന്നറിയാനാവു. എന്നാല്‍ ഗോവയിൽ തൃണമൂൽ നടത്തിയ നീക്കം ജനം തള്ളിയെന്നാണ് കോൺഗ്രസ് പ്രതികരണം. മമത സ്വന്തം വഴി തേടട്ടെ എന്നും എഐസിസി വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ഉത്തരാഖണ്ടിലും ഗോവയിലും അധികാരത്തിലെത്തും എന്ന് വിലയിരുത്തുന്ന കോൺഗ്രസ് പ്രതിപക്ഷത്തെ നീക്കങ്ങൾക്ക് ഫലം വരെ കാത്തിരിക്കാം എന്ന നിലപാടിലാണ്. 

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി