
പത്തനംതിട്ട: എസ്എഫ്ഐക്കെതിരെ വിമർശനവുമായി എഐഎസ്എഫ് പത്തനംതിട്ട ജില്ലാ വിഭാഗവും. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും എസ്എഫ്ഐക്കെതിരെ വിമർശനം. ക്യാമ്പസുകളിൽ സംഘടനാ സ്വാതന്ത്ര്യം നൽകാത്തത് എസ്എഫ്ഐയാണെന്നാണ് വിമർശനം. കെഎസ്‍യുവിൽ നിന്നോ എബിവിപിയിൽ നിന്നോ ക്യാമ്പസുകളിൽ എഐഎസ്എഫിന് പ്രശ്നങ്ങളുണ്ടാകുന്നില്ലെന്നും ജില്ലാ സമ്മേളനത്തിൽ അഭിപ്രായമുയർന്നു.
എസ്എഫ്ഐയിൽ നിന്നാണ് എഐഎസ്എഫിന് അധികം പ്രശ്നം ക്യാമ്പസുകളിൽ നേരിടുന്നതെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
യൂണിവേഴ്‍സിറ്റി കോളേജിൽ എഐഎസ്എഫ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോളത്തെ സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും സമ്മേളനത്തിൽ വിമര്‍ശനമുയർന്നു.
സമാനമായ വിമർശനം എഐഎസ്ഐഎഫിന്‍റെ കണ്ണൂർ ജില്ലാ സമ്മേളനത്തിലും ഉയർന്നിരുന്നു. പല ക്യാമ്പസുകളിലെയും എസ്എഫ്ഐ നേതാക്കൾ എഐഎസ്എഫ് നേതാക്കളെ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണെന്നും. പലയിടത്തും എഐഎസ്എഫിന് നോമിനേഷൻ പോലും നൽകാനാകാത്ത അവസ്ഥയാണെന്നും കണ്ണൂർ ജില്ലാ ഘടകത്തിന്‍റെ പ്രവർത്തന റിപ്പോട്ടിൽ പരാമർശമുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam