
കൊച്ചി: മമ്മൂട്ടിയുമായുള്ള ഡിവൈഎഫ്ഐ-എസ്എഫ്ഐ നേതാക്കളുടെ കൂടിക്കാഴ്‌ചയിൽ വിശദീകരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ചിന്ത ജെറോം. ഇരു സംഘടനകളുടെയും പ്രവർത്തകരുടെയും അനുഭാവികളുടെയും ഭാഗത്ത് നിന്നുണ്ടായ അതിരൂക്ഷമായ സൈബർ ആക്രമണത്തിന് പിന്നാലെയാണ് വിശദീകരണം. മമ്മൂട്ടിക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം ശരിയായ സമീപനമല്ലെന്നും എപ്പോഴോ പറഞ്ഞുതീർന്ന ഒരു കാര്യത്തിൻ്റെ പേരിൽ ആക്രമണം തുടരുന്നത് ശരിയല്ലെന്നും ചിന്ത ജെറോം നിലപാടെടുത്തു. മമ്മൂട്ടി എന്നും ഇടതുപക്ഷ പുരോഗമന ആശയങ്ങൾക്കൊപ്പം നിൽക്കുന്ന ആളാണെന്നും മഹാനടനാണെന്നും ഓർമിപ്പിച്ച ചിന്ത ജെറോം മമ്മൂട്ടി മലയാളത്തിൻ്റെ പൊതുസ്വത്തെന്നും പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam