SFI : അഞ്ചലിൽ എസ് എഫ് ഐ- കെ എസ് യു സംഘർഷം; മൂന്ന് പേർക്ക് പരിക്ക്

Web Desk   | Asianet News
Published : Nov 26, 2021, 08:42 PM IST
SFI : അഞ്ചലിൽ എസ് എഫ് ഐ- കെ എസ് യു  സംഘർഷം; മൂന്ന് പേർക്ക് പരിക്ക്

Synopsis

അഞ്ചൽ സെൻറ് ജോൺസ് കോളേജിൽ വച്ച് എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പിന്നീട്  എസ് എഫ് ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസിനുള്ളിൽ കടന്ന് കെ എസ് യു പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം.

കൊല്ലം: കൊല്ലം അഞ്ചലിൽ എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തിൽ രണ്ട് കെ എസ് യു പ്രവർത്തകർക്കും ഒരു എസ്എഫ്ഐ  പ്രവർത്തകനും പരിക്ക് പറ്റി.

അഞ്ചൽ സെൻറ് ജോൺസ് കോളേജിൽ വച്ച് എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പിന്നീട്  എസ് എഫ് ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസിനുള്ളിൽ കടന്ന് കെ എസ് യു പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു എന്നാണ് ആരോപണം. തുടർന്ന് ഇരുവിഭാഗവും അഞ്ചലിലൂടെ പ്രകടനമായെത്തി ഇരു വിഭാഗത്തിന്റേയും കൊടി തോരണങ്ങളും കൊടിമരങ്ങളും നശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് വൻ പൊലീസ് സംഘം തുടരുകയാണ്.

തിരുവനന്തപുരം ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

തിരുവനന്തപുരം ജില്ലയിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾക്കും നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല. ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലും രാത്രികാലങ്ങളിൽ  ശക്തമായ മഴ തുടരുന്നതിനാലുമാണ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.  കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.  തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരത്താണ് കൂടുതൽ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി തുടർച്ചയായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ട്. നിലവിൽ കോമോറിൻ ഭാഗത്തുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കിഴക്കൻ സജീവമായതാണ് മഴ ശക്തമാകാൻ കാരണം. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും.  
 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം