കണ്ണൂർ എസ്എൻ കോളേജിൽ കെ എസ് യു - എസ്എഫ്ഐ സംഘർഷം; നാല് പേർക്ക് പരിക്ക്

Published : Feb 08, 2023, 04:34 PM IST
കണ്ണൂർ എസ്എൻ കോളേജിൽ കെ എസ് യു - എസ്എഫ്ഐ സംഘർഷം; നാല് പേർക്ക് പരിക്ക്

Synopsis

കെ എസ് യു പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കൾ

കണ്ണൂർ : കണ്ണൂർ എസ് എൻ കോളേജിൽ കെ എസ് യു - എസ് എഫ് ഐ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് കെ എസ് യു പ്രവർത്തകർക്കും രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. പ്രകീർത്ത് മുണ്ടേരി, മുഹമ്മദ്‌ റിസ്വാൻ, ആതിഥ്യൻ, അനഗ് എന്നിവർക്കാണ് പരിക്കേറ്റത്. കെ എസ് യു പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു.  കഴിഞ്ഞ ദിവസവും സംഘർഷം ഉണ്ടായിരുന്നു. തൊട്ടടുത്ത എസ് എൻ ജി കോളേജിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായാണ് എസ് എൻ കോളേജിലുണ്ടായ സംഘർഷം. 

Read More : ജനാധിപത്യത്തിൻ്റെ ശബ്ദം മായ്ച്ച് കളയാനാവില്ലെന്ന് രാഹുൽ ഗാന്ധി, 'ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകണം'

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി