യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്‍യു നേതാക്കളെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചെന്ന് പരാതി

Published : Nov 28, 2019, 06:33 PM ISTUpdated : Nov 29, 2019, 07:39 AM IST
യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്‍യു  നേതാക്കളെ എസ്എഫ്ഐക്കാര്‍ ആക്രമിച്ചെന്ന് പരാതി

Synopsis

മെൻസ് ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോളേജിൽ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്ത ശേഷമായിരുന്നു ആക്രമണമെന്നാണ് ആരോപണം.

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കൊളേജിൽ കെഎസ്‍യു  നേതാക്കളെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോളേജിൽ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്ത ശേഷമായിരുന്നു ആക്രമണമെന്നാണ് ആരോപണം..

കെഎസ്‍യു നേതാക്കളായ ആര്യ ,അമൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനായ നിതിനും എസ്എഫ്ഐ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.അതേസമയം, കെഎസ്‍യു നേതാക്കൾക്കെതിരെ എസ്എഫ്ഐയും പരാതി നൽകി.

പഠിപ്പ് മുടക്കിനെയും തുടർന്നുള്ള ആക്രമണങ്ങളെയും തുടർന്ന് മൂന്ന് കെഎസ്‍യുക്കാരെ കോളേജ് കൗണ്സിൽ സസ്പെന്‍റ് ചെയതു .നടപടി ഏകപക്ഷീയമാണെന്ന്  കെഎസ്‍യു കുറ്റപ്പെടുത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു