ഗവർണറെ തടഞ്ഞ കേസിൽ പ്രതി, എസ്എഫ്ഐ നേതാവിന് 4 വർഷത്തേക്ക് നിയമനം; ശ്രീനാരായണ ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റ് അംഗം

Published : Apr 17, 2025, 04:37 PM ISTUpdated : Apr 17, 2025, 11:03 PM IST
ഗവർണറെ തടഞ്ഞ കേസിൽ പ്രതി, എസ്എഫ്ഐ നേതാവിന് 4 വർഷത്തേക്ക് നിയമനം; ശ്രീനാരായണ ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റ് അംഗം

Synopsis

എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശിന് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ സിൻ്റിക്കേറ്റ് അംഗമായി നിയമിച്ചു

തിരുവനന്തപുരം: മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ കേസിലെ പ്രതിയെ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി നാമനിർദ്ദേശം ചെയ്തു. സംസ്ഥാന സർക്കാരിൻ്റേതാണ് തീരുമാനം. എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ  എസ്.കെ.ആദർശിനെയാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവ്വകലാശാലയിലേക്ക് നാലു വർഷത്തേക്ക് നാമനിർദ്ദേശം ചെയ്തത്.

യൂണിവേഴ്സിറ്റി കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു ആദർശ് വീണ്ടും സംസ്കൃത കൊളേജിൽ ഡിഗ്രിക്ക് ചേർന്നിരുന്നു. ഓപ്പൺ സർവ്വകലാശാല വിദ്യാർത്ഥിയെ മാത്രമേ നാമനിർദ്ദേശം ചെയ്യാൻ സാധിക്കൂയെന്ന നിബന്ധന പാലിക്കാൻ ഓപ്പണ്‍ സർവ്വകലാശായിലും ആദർശ് ഡിഗ്രിക്ക് ചേർന്നു. ഇതിന് ശേഷമാണ് സർക്കാർ വിദ്യാർത്ഥി പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തത്. നാമനിർദ്ദേശം അടിയന്തിരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം മുഖ്യമന്ത്രിക്കും ഗവർണർക്കും കത്ത് നൽകി.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം