
തിരുവനന്തപുരം: സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ് എഫ് ഐ) രൂപീകരണത്തിന്‍റെ അമ്പതാം വര്‍ഷം വിപുലമായി ആഘോഷിക്കുന്നു. പരിപാടികളുടെ വിപുലമായ സംഘാടനത്തിനും നടത്തിപ്പിനുമായി 2019 ഡിസംബര്‍ 20 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരത്ത് കെ എസ് ടി എ ഹാളില്‍ വെച്ച് സംസ്ഥാനതല സ്വാഗതസംഘം രൂപീകരിക്കും.
എസ് എഫ് ഐ മുന്‍ അഖിലേന്ത്യോ പ്രസിഡന്‍റും സി പി എം പൊളിറ്റ്ബ്യൂറോ അംഗവുമായ എം എ ബേബി സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്യും. എല്ലാ പുരോഗമന വിശ്വാസികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി എ വിനീഷും സെക്രട്ടറി കെ എം സച്ചിന്‍ ദേവും അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam