വിദ്യാർഥി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ വിസി അനുവദിച്ചില്ല, വൻ പ്രതിഷേധവുമായി എസ്എഫ്ഐ, സ്ഥലത്ത് സംഘർഷം

Published : Feb 05, 2025, 05:21 PM IST
വിദ്യാർഥി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ വിസി അനുവദിച്ചില്ല, വൻ പ്രതിഷേധവുമായി എസ്എഫ്ഐ, സ്ഥലത്ത് സംഘർഷം

Synopsis

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ നേതൃത്വത്തൽ വീണ്ടും സമരം തുടങ്ങി. പൊലീസ് ആർഷോയയെും സമരക്കാരെയും അറസ്റ്റ് ചെയ്തു നീക്കിയപ്പോഴും വലിയ പ്രതിഷേധമുണ്ടായി. സമര പന്തലും പൊളിച്ചു നീക്കി.

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് സമരം നടത്തിയിരുന്ന എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ വൻ സംഘർഷം. സ‍ർവകലാശാല സ്റ്റുഡൻറസ്  യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത വി.സിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു പന്തൽ കെട്ടി സമരം നടത്തിയിരുന്നത്. സർവകലശാലയുടെ പ്രധാന കവാടംഎസ്എഫ്ഐ ഉപരോധിച്ചിരുന്നു. സമരക്കാരെ ഒഴിവാക്കി പന്തൽ പൊളിച്ചു മാറ്റാൻ രജിസ്ട്രാർ പൊലീസിന് കത്ത് നൽകിയതിന് പിന്നാലെയായിരുന്നു പൊലിസ് നടപടി. 

അറസ്റ്റ് ചെയ്യാനുള്ള നീക്കം എസ്എഫ്ഐ പ്രവർത്തകർ പ്രതിരോധിച്ചു. നിലത്ത് വീണ് പൊലീസിനും സമരക്കാർക്കും പരിക്കേറ്റു. പൊലീസ് വാഹനത്തിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചവരെയും അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് വാഹനത്തിന് മുകളിൽ കയറി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം നന്ദു പ്രതിഷേധിച്ചു. പൊലീസ് വാഹനം പുറത്തുപോകാൻ അനുവദിക്കാതെ ഗേറ്റ് അടച്ചു. പൊലീസ് വലിയ ബലപ്രയോഗം നടത്തിയാണ് സമരക്കാരെ നീക്കം ചെയ്ത്.

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ നേതൃത്വത്തൽ വീണ്ടും സമരം തുടങ്ങി. പൊലീസ് ആർഷോയയെും സമരക്കാരെയും അറസ്റ്റ് ചെയ്തു നീക്കിയപ്പോഴും വലിയ പ്രതിഷേധമുണ്ടായി. സമര പന്തലും പൊളിച്ചു നീക്കി.

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K