
വയനാട്: എസ്എഫ്ഐയെ രാഷ്ട്രീയം പഠിപ്പിക്കാൻ സിപിഐ വരേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും വയനാട് മുൻ ജില്ലാ സെക്രട്ടറിയുമായി ജിഷ്ണു ഷാജി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സിപിഐ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് എസ്എഫ്ഐ രംഗത്തെത്തിയത്. നാട്ടിലെ ഏതെങ്കിലും കോളേജിൽ എഐഎസ്എഫിന് രണ്ട് പേരെയെങ്കിലും ഉണ്ടാക്കി കൊടുത്തിട്ട് വർത്തമാനം പറഞ്ഞാൽ മതി. എഐഎസ്എഫിനെ പോലെ 'പട്ടി ഷോ' കാണിച്ചല്ല എസ്എഫ്ഐ വളർന്നത്. എംപി ഓഫീസ് മാർച്ച് എസ്എഫ്ഐയുടെ 'പട്ടി ഷോ' ആയിരുന്നില്ല. ഒരുളുപ്പുമില്ലാതെയാണ് എസ്എഫ്ഐ തീവ്രവാദ സംഘടനയാണെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി പറഞ്ഞത്.
രാഹുലിന്റെ ഓഫീസിൽ നടന്നത് വൈകാരിക സമരമാണെന്നും രാഹുൽ ഗാന്ധിയുടെ മാപ്പ് എസ്എഫ്ഐക്ക് വേണ്ടെന്നും ജിഷ്ണു ഷാജി പറഞ്ഞു.കെഎസ്‍യു പ്രവർത്തകർ നൽകിയ പട്ടിക അനുസരിച്ചാണ് പൊലീസ് പ്രവർത്തകർക്കെതിരെ കേസെടുത്തത്. സമരത്തിൽ പങ്കെടുക്കാത്തവർക്ക് എതിരെയും കേസെടുത്തു. അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വയനാട് കളക്ടറേറ്റ് മാർച്ചിലാണ് ജിഷ്ണു ഷാജി സിപിഐയെയും എഐഎസ്എഫിനെയും വിമർശിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam