SFI student death : ആക്രമിച്ചത് യൂത്ത് കോണ്‍ഗ്രസെന്ന് എസ്എഫ്ഐ; നാളെ പഠിപ്പ് മുടക്ക് സമരം, ദൃശ്യങ്ങള്‍ പുറത്ത്

By Web TeamFirst Published Jan 10, 2022, 3:26 PM IST
Highlights

 കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍സ്ഥിയുമായ ധീരജാണ് അക്രമത്തില്‍ മരിച്ചത്. കുത്തിയവർ ഓടിരക്ഷപ്പെട്ടു.

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ (SFI) വിദ്യാര്‍ത്ഥി കുത്തേറ്റ മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി എസ്എഫ്ഐ. കണ്ണൂർ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍സ്ഥിയുമായ ധീരജാണ് അക്രമത്തില്‍ മരിച്ചത്. കുത്തിയവർ ഓടി രക്ഷപ്പെട്ടു. പിന്നില്‍ യൂത്ത് കോണ്‍ഗ്രസാണെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി ആരോപിച്ചു. അക്രമത്തിന് പിന്നില്‍ പുറത്തു നിന്നെത്തിയ ക്രിമിനല്‍ സംഘമുണ്ടെന്ന് എസ്എഫ്ഐ പ്രവര്‍ത്തര്‍ ആരോപിക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു.

കോളേജിന് പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ്- ക്രമിനൽ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ് എഫ് ഐയും സിപിഎമ്മും ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്ന് കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ച സിപിഎം ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം സത്യനും പറഞ്ഞു. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗമായ സത്യന്റെ വാഹനത്തിലായിരുന്നു കുത്തേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സ്ഥലത്ത് നിന്നും നിഖിൽ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടിരുന്നുവെന്നും സത്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

SFI Worker Killed : ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം; എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു

കുട്ടിയുടെ നെഞ്ചിലാണ് കുത്തേറ്റതെന്നാണ് ഡോക്ടർമാർ അറിയിച്ചത്. കുത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി വിദ്യാർത്ഥിയല്ല. പുറത്തുനിന്നുള്ള സംഘമെത്തിയാണ് കുത്തിയതെന്നും സത്യൻ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിൽ സംഘർഷമൊന്നും ഇതുവരെയും ഉണ്ടായിരുന്നില്ലെന്നും സത്യൻ വിശദീകരിച്ചു. 

വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍

tags
click me!