സ്ഥാനാർത്ഥിയോട് അപമര്യാദയായി പെരുമാറി, പിന്നാലെ നടന്ന് പരിഹസിച്ചു, കണ്ണൂർ പോളിടെക്നിക്കിലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി

Published : Mar 25, 2026, 02:59 PM IST
sfi students protest against udf candidate t o mohanan kannur polytechnic

Synopsis

വോട്ട് ചോദിച്ചെത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയോട് കണ്ണൂർ പോളി ടെക്നിക്കിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ അപമര്യാദയായി പെരുമാറിയെന്ന് പരാതി

കണ്ണൂർ: വോട്ട് ചോദിച്ചെത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയോട് കണ്ണൂർ പോളി ടെക്നിക്കിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വോട്ടുചോദിക്കാൻ സമ്മതിക്കാതെ ബഹളം വെച്ചു എന്നാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്. കൈയ്യാങ്കളിയുടെ വക്കോളമെത്തുന്ന അതിരൂക്ഷമായ വാക്കേറ്റമാണ് നടന്നത്. തോട്ടട ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജിലാണ് സംഭവം. ഇത് എസ്എഫ്ഐയുടെ ആധിപത്യം നിലനില്‍ക്കുന്ന സ്ഥലമാണ്. പലപ്പോഴായി എസ്എഫ്ഐ-കെഎസ്‌യു സംഘഷങ്ങൾ ഇവിടെ നിന്ന് റിപ്പോട്ട് ചെയ്തിട്ടുണ്ട്.

യുഡിഎഫിന്‍റെ സ്ഥാനാർത്ഥി ടിഒ മോഹനന്‍ വോട്ട് അഭ്യർത്ഥിച്ച് സ്ഥാപനത്തില്‍ എത്തുമെന്നറിഞ്ഞ് നേരത്തെ തന്നെ പ്രവ‍ത്തകർ പ്ലക്കാർഡുകളുമായി തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. വയനാട് ഫണ്ട് മുക്കിയവർക്ക് ഇവിടെ സ്ഥാനമില്ല എന്നുൾപ്പെടെയുള്ള ഫ്ലക്സുകളുമായാണ് എസ്എഫ്ഐ പ്രവർത്തകർ സ്ഥാനാർത്ഥിയെ തട‌ഞ്ഞത്. മറ്റ് ക്ലാസ് മുറികളില്‍ കയറി വോട്ടുചോദിക്കാൻ ശ്രമിക്കുമ്പോൾ പിന്നാലെ ചെന്ന് തടസപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരള രാഷ്ട്രീയത്തിൽ 'ഡീൽ' വിവാദം കത്തുന്നു; 6 മണ്ഡലങ്ങിൽ ഡീൽ ആരോപിച്ച് കോൺഗ്രസ്, ചരിത്രം ഓമ്മിപ്പിച്ച് മുഖ്യമന്ത്രിയും
ആറുവരിപ്പാതയില്‍ സുരക്ഷാ സംവിധാനം ഒരുക്കാതെ റീ ടാറിങ്, മുന്നറിയിപ്പ് ബോര്‍ഡുകളോ ലൈറ്റിങ് സൗകര്യങ്ങളോ ഇല്ലെന്ന് പരാതി