എസ്എഫ്ഐക്കാരുടെ പ്രസംഗത്തിലെ 'മാർട്ടിൻ നീമുള്ളറുടെ വരികള്‍' എടുത്ത് കത്തിക്കുത്തില്‍ ട്രോളുമായി ഷാഫി

Published : Jul 13, 2019, 06:21 PM ISTUpdated : Jul 14, 2019, 11:06 AM IST
എസ്എഫ്ഐക്കാരുടെ പ്രസംഗത്തിലെ 'മാർട്ടിൻ നീമുള്ളറുടെ വരികള്‍' എടുത്ത് കത്തിക്കുത്തില്‍ ട്രോളുമായി ഷാഫി

Synopsis

'ആദ്യം അവർ കെ എസ്‌ യുക്കാരെ കുത്തി, പിന്നെ മറ്റു പാർട്ടിക്കാരെ കുത്തി, പിന്നീട് അവർ എഐഎസ്എഫ് കാരെ കുത്തി, ഒടുവിൽ യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്താൻ വേറെ ആളെ പെട്ടന്ന് കിട്ടാതെ വന്നപ്പോ സ്വന്തം സംഘടനയുടെ പ്രവര്‍ത്തകനെ തന്നെ കുത്തി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകനെ തന്നെ കുത്തി പരിക്കേല്‍പ്പിച്ച എസ് എഫ് ഐ യൂണിറ്റ് നേതൃത്വത്തിനെതിരെ ഷാഫി പറമ്പിലില്‍ എംഎല്‍എയുടെ രൂക്ഷ പരിഹാസം. എസ് എഫ് ഐ നേതാക്കള്‍ ക്ലാസ് റൂമുകളില്‍ സ്ഥിരം പ്രസംഗിക്കുന്ന മാർട്ടിൻ നീമുള്ളറുടെ പ്രശസ്തമായ വരികള്‍ ഉപയോഗിച്ചുകൊണ്ടാണ് ഷാഫിയുടെ ട്രോള്‍.

ആദ്യം അവർ കെ എസ്‌ യുക്കാരെ കുത്തി, പിന്നെ മറ്റു പാർട്ടിക്കാരെ കുത്തി, പിന്നീട് അവർ എഐഎസ്എഫ് കാരെ കുത്തി, ഒടുവിൽ യൂണിവേഴ്‌സിറ്റി കോളേജില്‍ കുത്താൻ വേറെ ആളെ പെട്ടന്ന് കിട്ടാതെ വന്നപ്പോ സ്വന്തം സംഘടനയുടെ പ്രവര്‍ത്തകനെ തന്നെ കുത്തിയെന്നാണ് ഷാഫി ഫേസ്ബുക്കിലൂടെ പരിഹസിച്ചത്.

ഷാഫിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

ആദ്യം അവർ കെ എസ്‌ യു ക്കാരെ കുത്തി 
പിന്നെ മറ്റു പാർട്ടിക്കാരെ കുത്തി 
പിന്നീട് അവർ AISF കാരെ കുത്തി 
ഒടുവിൽ യൂണിവേഴ്‌സിറ്റി കോളേജ് ആയതോണ്ട് കുത്താൻ വേറെ ആളെ പെട്ടന്ന് കിട്ടാതെ വന്നപ്പോ SFIക്കാരനെ തന്നെ കുത്തി .
സഹപാഠികൾ മാധ്യമങ്ങളിലൂടെ പറഞ്ഞത് അനുസരിച്ചാണേൽ SFI കൊടിയുമെടുത്ത് ആദ്യം ഇറങ്ങുന്നവനെ തന്നെ ..

സ്വാതന്ത്ര്യം 
ജനാധിപത്യം 
സോഷ്യലിസം 
ഓരോ ലോഡ് വീതം കൊടിയിൽ വെച്ചാ മതി ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം ഇനിയും കനക്കും

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല