സ്വപ്നയ്ക്ക് ക്രഡിബിലിറ്റി സർട്ടിഫിക്കറ്റ് കൊടുത്തത് സിപിഎം നേതാക്കള്‍; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ഷാഫി

Published : Jun 10, 2022, 06:12 PM ISTUpdated : Jun 10, 2022, 06:15 PM IST
സ്വപ്നയ്ക്ക് ക്രഡിബിലിറ്റി സർട്ടിഫിക്കറ്റ് കൊടുത്തത് സിപിഎം നേതാക്കള്‍; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ഷാഫി

Synopsis

ജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം പറയേണ്ട മുഖ്യമന്ത്രി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം വാ തുറന്നിട്ടില്ല. സരിത്തിനെ കസ്റ്റഡിയിൽ എടുക്കാനുള്ള സർക്കാരിന്‍റെ അനാവശ്യ വെപ്രാളവും മുഖ്യമന്ത്രിയുടെ മൗനവും ദുരൂഹമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ (Swapna Suresh) ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സ്വപ്നയ്ക്ക് ക്രെഡിബിലിറ്റി സർട്ടിഫിക്കറ്റ് കൊടുത്തത് ഞങ്ങളല്ല. സ്വപ്നയുടെ മൊഴി വിശ്വസിക്കണമെന്ന് പറഞ്ഞത് സിപിഎം നേതാക്കളാണ്. സരിത്തിനെ കസ്റ്റഡിയിൽ എടുക്കാനുള്ള സർക്കാരിന്‍റെ അനാവശ്യ വെപ്രാളവും മുഖ്യമന്ത്രിയുടെ മൗനവും ദുരൂഹമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ജനങ്ങളുടെ സംശയങ്ങൾക്ക് ഉത്തരം പറയേണ്ട മുഖ്യമന്ത്രി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം വാ തുറന്നിട്ടില്ല. മുഖ്യമന്ത്രി മൗനം വെടിയാൻ തയ്യാറാകണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.

അതേസമയം, സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തള്ളി. സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയാണെന്നും രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കലാണ് ആരോപണങ്ങൾക്ക് പിന്നിലെ ലക്ഷ്യമെന്നും കോടിയേരി ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഉൾപെടുത്താൻ ആദ്യം തന്നെ ശ്രമമുണ്ടായിരുന്നു. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം സന്ദര്‍ഭത്തിൽ സര്‍ക്കാര്‍ നോക്കി നിൽക്കരുത്. ഗൂഢാലോചനയിൽ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

Also Read :  'പിണറായിയുടെയും കോടിയേരിയുടെയും ഫണ്ട് ബിലീവേഴ്സ് ചർച്ച് വഴി': ഷാജ് കിരൺ

Also Read :  'ആരോടാണ് കളിക്കുന്നതെന്ന് അറിയാമോ ? മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കില്ല'; ഷാജ് പറഞ്ഞതായി സ്വപ്ന

രഹസ്യമൊഴി വെളിപ്പെടുത്തുന്നത് അസാധാരണ നടപടിയാണ്. സ്വപ്ന മുമ്പ് നൽകിയ രഹസ്യ മൊഴിയും ഇപ്പോൾ നൽകിയ  രഹസ്യ മൊഴിയും തമ്മിൽ  നിറയെ വൈരുധ്യങ്ങളുണ്ട്. മുഖ്യമന്ത്രിക്കും കുടുംബങ്ങൾക്കും എതിരെ പ്രചാരണം നടത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ആദ്യം ശിവശങ്കറിന് സ്വർണ്ണക്കടത്തിൽ ബന്ധമില്ലെന്നാണ് സ്വപ്ന പറഞ്ഞത്. മുഖ്യമന്ത്രിക്ക് ബന്ധം ഇല്ലെന്നും അദ്ദേഹത്തിനെതിരെ മൊഴി നൽകാൻ സമ്മര്‍ദ്ദമുണ്ടായെന്നും ഒന്നര വർഷം മുൻപ് അവര്‍ മൊഴി നൽകി. എന്നാൽ ഇപ്പോൾ വ്യത്യസ്തമായാണ് പറയുന്നത്. ബിരിയാണി ചെമ്പിൽ സ്വര്‍ണ്ണം കടത്തിയെന്നാണ് ഇപ്പോൾ പറയുന്നത്. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. ഗൂഡാലോചനയിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടിയേരി പറഞ്ഞു.

Also Read:  'സ്വപ്നയുടെ ആരോപണം ഗൂഢാലോചന, രാഷ്ട്രീയ ലക്ഷ്യം, കള്ളക്കഥയിൽ സിപിഎം തളരില്ല': കോടിയേരി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്; രാഹുൽ ഈശ്വര്‍ വീണ്ടും റിമാന്‍ഡിൽ
രാഹുലിന് മുൻകൂർ ജാമ്യം; സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിലേക്ക്