മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍: തുരങ്കംവെച്ചത് ഉദ്യോഗസ്ഥനെന്ന് ഷാഫി പറമ്പില്‍

By Web TeamFirst Published Oct 17, 2020, 4:10 PM IST
Highlights

ഫണ്ട് ഏകദേശം ചെലവാക്കിയിട്ടും പദ്ധതി പൂര്‍ത്തിയായിട്ടില്ലെന്ന് സിപിഎം അടക്കം വിമര്‍ശനമുന്നയിച്ചിരുന്നു.
 

പാലക്കാട്: പാലക്കാട്ടെ മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ പദ്ധതിക്ക് തുരങ്കം വെച്ചത് ഐ.ടി അറ്റ് സ്‌കൂള്‍ ഉദ്യോഗസ്ഥനെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് തനിക്കെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്‌കൂള്‍ പട്ടികയില്‍ മോയന്‍സ് സ്‌കൂള്‍ ഇടംപിടിക്കാതെ പോയതിന് പിന്നാലെയാണ് എംഎല്‍എ രംഗത്തെത്തിയത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മോയന്‍സ് സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ പദ്ധതി എംഎല്‍എയുടെ നേതൃത്വത്തില്‍ നടക്കുകയായിരുന്നു. എന്നാല്‍, പദ്ധതി ഇനിയും പൂര്‍ത്തിയായിട്ടില്ല. ഫണ്ട് ഏകദേശം ചെലവാക്കിയിട്ടും പദ്ധതി പൂര്‍ത്തിയായിട്ടില്ലെന്ന് സിപിഎം അടക്കം വിമര്‍ശനമുന്നയിച്ചിരുന്നു. ഈ പദ്ധതി നിലനില്‍ക്കുന്നതിനാലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്‌കൂള്‍ പട്ടികയില്‍ മോയന്‍സ് സ്‌കൂള്‍ ഇടം പിടിക്കാതെ പോയത്. 

click me!